ആലുവയിലെ സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി

സിനിമ തിയറ്ററിൽ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിലെ സ്വാബസ് ശിവദാസാണ് (50) മരിച്ചത്. ആലുവ സീനത്ത് തിയറ്ററിൽ ഇന്ന് രാവിലെ സിനിമ കാണാൻ എത്തിയതായിരുന്നു.
ബാത്റൂമിൽ വീണ് കിടക്കുന്നതാണ് കണ്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സിനിമ നടന്നുകൊണ്ടിരിക്കെ ബാത്റൂമിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. വൈക്കം -തലയോലപ്പറമ്പ് റോഡിൽ വടയാർ സ്വദേശിയാണ് അദ്ദേഹം.
"
https://www.facebook.com/Malayalivartha

























