72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വിജയിയായി അരോമ ചുണ്ടൻ...

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ അരോമ ചുണ്ടൻ വിജയിയായി. കന്നിഅങ്കത്തിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സിനിമതാരം രഞ്ജിത്ത് സജീവ് കൊച്ചുമ്മൻ ക്യാപ്റ്റനായ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടന്റെ വിജയം. 04.23.328 മിനിട്ടിൽ അരോമ ഫിനിഷ് ചെയ്തപ്പോൾ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 04:23.448 മിനിട്ട് സമയത്തിൽ രണ്ടാമതെത്തി.
കൈനകരി യു.ബി.സി ഫാൻസ് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ (04:23.778 ), പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ (04.24.015 മിനിറ്റ്) എന്നിവ മൂന്നുംനാലും സ്ഥാനങ്ങൾ നേടി. ഈ വർഷം നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിലും അരോമ ചുണ്ടനായിരുന്നു ഒന്നാം സ്ഥാനം.
മുഖ്യമന്ത്രി വി.ഡി.സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. നെഹ്റുട്രോഫി രാജ്യത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ വള്ളംകളിയാണെന്ന് മുഖ്യമന്ത്രി . മന്ത്രി എം.ലിജു അദ്ധ്യക്ഷനായി. മന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മുഖ്യാതിഥിയായി. അദ്ദേഹം മലയാളത്തിൽ കേരളീയർക്ക് ഓണാശംസകൾ നേർന്നു.
"
https://www.facebook.com/Malayalivartha
























