അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി....

അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. കൊൽക്കത്തയിൽ നിന്ന് മിസോറാമിലേക്ക് സർവീസ് നടത്തിയ ട്രെയിനിന്റെ അഞ്ച് കോച്ചുകളാണ് ഇന്ന് രാവിലെയോടെ പാളം തെറ്റിയത്.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കുറച്ചുപേർക്ക് മാത്രം നിസാര പരിക്കേറ്റെന്നും റെയിൽവേ അധികൃതർ . അസമിലെ ദിഗാരു റെയിൽവേ സ്റ്റേഷന് സമീപം രാവിലെ 6.54-ഓടെയാണ് കൊൽക്കത്ത- സൈരംഗ് എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. മറ്റൊരു ട്രെയിനിന് കടന്നുപോകാൻ വഴി നൽകുന്നതിനിടെ പാളം തെറ്റുകയുമായിരുന്നു.
യാത്രക്കാരെ മറ്റൊരു ട്രെയിനിൽ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ.
https://www.facebook.com/Malayalivartha

























