Widgets Magazine 

11
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റെ ജീവിതകഥയും ചർച്ചയാകുന്നു!


മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...


പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ


സ്വാമിയേ ശരണമയ്യപ്പാ.... 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല തീർത്ഥാടനത്തിന് ശബരിമല നട 16ന് തുറക്കും


ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും... രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്‌ക്കുശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക, വിശ്വാസികള്‍ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി വിപുലമായ സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ

11 NOVEMBER 2026 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കി, പ്രതികൾക്കായി തിരച്ചിൽ

കണ്ണൂർ തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരന് ദാരുണാന്ത്യം

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?

ഇട്ട് മൂടാൻ പൂത്ത പണം നവീൻ ഡിപ്രഷന് ചികിത്സയിൽ അമ്മയെ കുത്തി, കുത്തി കലി തീർത്തു..!!മട്ടന്നൂരിലെ വീട്ടിൽ

ഫാമിനെ ലാഭകരവും സ്വയംപര്യാപ്തവുമാക്കുക ലക്ഷ്യം... മാളയിലെ പൊയ്യ അഡാക്ക് ഫിഷ് ഫാമിലെ അക്വാകൾച്ചർ മേഖലയ്ക്ക് കോട്ടം തട്ടാതെ ലോകനിലവാരത്തിലുള്ള അക്വാ ടൂറിസം പദ്ധതി വരുന്നു

കേരളത്തിലെ റോഡുകൾ ഇപ്പോൾ പേടിസ്വപ്നമാകുകയാണ്. വീട്ടിൽനിന്ന് പുറത്തിറങ്ങുന്നവർ സുരക്ഷിതമായി തിരിച്ചെത്തുമോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥ! റോഡിലൂടെ നടന്നുപോകുന്നവർക്കും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും മുന്നിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങൾ ഭീതിയാകുന്നു. ആഡംബര കാറുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ, മദ്യവും ലഹരിയും ഉപയോഗിച്ചുള്ള ഡ്രൈവിങ്, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹനാഭ്യാസങ്ങൾ, സ്വകാര്യ ബസുകളുടെ അമിതവേഗം... അപകടങ്ങൾ ഒന്നിനുപുറകെ ഒന്നായി ആവർത്തിക്കുമ്പോൾ കേരളത്തിൽ റോഡ് സുരക്ഷ വീണ്ടും വലിയ ചർച്ചയാവുകയാണ്.

ഇതിനിടയിലാണ് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്. ആവശ്യമായിവന്നാൽ നിയമഭേദഗതി കൊണ്ടുവരാനും ആലോചനയുണ്ട്. നിലവിൽ മദ്യപിച്ച് വാഹനമോടിച്ചാൽ പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന വ്യവസ്ഥകളുണ്ട്. എന്നാൽ അപകടമുണ്ടാക്കി മനുഷ്യജീവനെടുക്കുന്നവർക്കെതിരെ അതിനപ്പുറമുള്ള നടപടികൾ വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള അധികാരം ഫലപ്രദമായി ഉപയോഗിക്കണമെന്ന് ഹൈക്കോടതിയും നേരത്തേ നിർദേശിച്ചിരുന്നു.

മദ്യപിച്ചു വാഹനമോടിച്ച് അപകടം ഉണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ ട്രാഫിക് നിയമലംഘനങ്ങളിൽ സർക്കാർ കടുത്ത നടപടികൾക്കൊരുങ്ങുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഗതാഗതമന്ത്രി സി.പി.ജോണും ഇക്കാര്യത്തിൽ തത്വത്തിൽ ധാരണയിലെത്തി. ആവശ്യമെങ്കിൽ നിയമഭേദഗതി നടപ്പാക്കും.

മദ്യപിച്ചു വാഹനമോടിച്ചെന്നു തെളിഞ്ഞാൽ പരമാവധി 10,000 രൂപ വരെ പിഴയോ 6 മാസം വരെ തടവോ ആണ് ഇപ്പോഴത്തെ ശിക്ഷ. റോഡപകടങ്ങളുടെ കാര്യത്തിൽ പിഴയിൽ കൂടുതലുള്ള ശിക്ഷാനടപടികളിലേക്കു കേസ് പരിണമിക്കുന്നതു കുറവാണ്. ഇതിൽനിന്നുള്ള വലിയ മാറ്റമാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനാവശ്യമായ നിയമോപദേശം ഗതാഗതവകുപ്പ് തേടിയിരുന്നു. ലൈസൻസ് റദ്ദാക്കാൻ നിലവിൽ കോടതിക്കാണ് അധികാരം. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ലൈസൻസ് ക്രിമിനൽ വിചാരണ പൂ‍ർത്തിയാകുന്നതിനു മുൻപു തന്നെ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ഉളള നടപടി സ്വീകരിക്കാമെന്നു ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തിൽ പുറത്തുവരുന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഒക്ടോബർ 13 മുതൽ നവംബർ 7 വരെ 25 ദിവസം നീണ്ട പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് കേരളത്തിൽ രജിസ്റ്റർ ചെയ്തത് 23,040 കേസുകളാണ്. അതായത് ശരാശരി ഒരു ദിവസം 900-ലേറെ കേസുകൾ! സ്കൂൾ ബസ് ഡ്രൈവർമാരുടെ പരിശോധനയിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. ഒരുദിവസത്തെ പരിശോധനയിൽ മാത്രം 57 സ്കൂൾ ബസ് ഡ്രൈവർമാർ മദ്യലഹരിയിൽ വാഹനമോടിച്ചതായി കണ്ടെത്തിയെന്ന ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. സ്വന്തം കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കൾ പോലും ഇത്തരമൊരു അപകടസാധ്യത അറിയുന്നില്ല എന്നതാണ് ഭയപ്പെടുത്തുന്നത്.

മറ്റൊരു അപകടകരമായ പ്രവണതയാണ് കൗമാരക്കാരുടെ വാഹനമോടിക്കൽ. ലൈസൻസ് എടുക്കാനുള്ള പ്രായമെത്തുന്നതിന് മുമ്പുതന്നെ കാറും ബൈക്കും ഓടിക്കുന്ന കുട്ടികൾ ഏറുകയാണ്. ചിലർ സുഹൃത്തുക്കൾക്കൊപ്പം വേഗത പരീക്ഷിക്കുന്നു. മറ്റുചിലർ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാനുള്ള വീഡിയോകൾക്കായി അപകടകരമായ അഭ്യാസങ്ങൾ നടത്തുന്നു. അപകടമുണ്ടായാൽ പ്രായപൂർത്തിയാകാത്തവർക്കുള്ള നിയമപരമായ പരിരക്ഷയുടെ പേരിൽ രക്ഷപ്പെടാമെന്ന ധാരണയും ചിലർക്കുണ്ട്. ഇതിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഉൾപ്പെടെ ആവശ്യമായ മാറ്റങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെ വാഹനമോടിക്കാൻ അനുവദിക്കുന്ന രക്ഷിതാക്കളും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന മുന്നറിയിപ്പും വന്നുകഴിഞ്ഞു.

ഇതിനിടയിലാണ് വാഹന മോഡിഫിക്കേഷനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം വീണ്ടും ചൂടുപിടിക്കുന്നത്. വാഹനങ്ങളുടെ അനധികൃത രൂപമാറ്റത്തിനെതിരെ മുൻപ് സ്വീകരിച്ച നടപടികളെയും എഐ ക്യാമറകൾ ഉൾപ്പെടെയുള്ള റോഡ് സുരക്ഷാ സംവിധാനങ്ങളെയും യുഡിഎഫ് രാഷ്ട്രീയമായി എതിർത്തുവെന്ന ആരോപണമാണ് ഉയരുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ യുവാക്കളുടെ അപകടകരമായ ഡ്രൈവിങ് സംബന്ധിച്ച ചർച്ചയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. സുരക്ഷാ നടപടികളെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി പരിഹസിക്കുകയും എതിർക്കുകയും ചെയ്തതാണ് ഇന്നത്തെ സ്ഥിതിക്ക് കാരണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ ഈ ആരോപണവും അതിനുള്ള രാഷ്ട്രീയ മറുപടികളും വേറൊരു ചർച്ചയാണ്. വാഹന മോഡിഫിക്കേഷനെ മാത്രം കുറ്റപ്പെടുത്തി റോഡിലെ എല്ലാ അപകടങ്ങൾക്കും വിശദീകരണം കണ്ടെത്താനാകില്ല എന്നതാണ് യാഥാർഥ്യം.

കാരണം അപകടങ്ങൾക്ക് പിന്നിൽ പല കാരണങ്ങളുണ്ട്. അമിതവേഗം, മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുള്ള ഡ്രൈവിങ്, നിയമവിരുദ്ധമായ വാഹനമാറ്റങ്ങൾ, റോഡിലെ മത്സരയോട്ടം, മൊബൈൽ ഫോൺ ഉപയോഗം, ഡ്രൈവിങ്ങിലെ അശ്രദ്ധ, അപകടകരമായ റോഡുകൾ, നിയമലംഘനങ്ങൾക്കെതിരായ ദുർബലമായ നടപടികൾ... ഇതെല്ലാം പരിശോധിക്കേണ്ടതുണ്ട്. വാഹനത്തിന്റെ രൂപമാറ്റം നിയമവിരുദ്ധമാണെങ്കിൽ നടപടി വേണം. എന്നാൽ അതിനൊപ്പം വാഹനം ഓടിക്കുന്നയാളുടെ ഉത്തരവാദിത്വവും ഉറപ്പാക്കണം.

കേരളത്തിൽ പ്രതിവർഷം ഏകദേശം 3,500 പേർ റോഡപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് ഗതാഗതമന്ത്രിയുടെ കണക്ക്. അതുകൊണ്ടുതന്നെ പിഴ ചുമത്തുന്നതിലോ വാഹനപരിശോധന നടത്തുന്നതിലോ മാത്രം റോഡ് സുരക്ഷ അവസാനിക്കരുത്. അപകടകരമായി വാഹനമോടിക്കുന്നവരെ കണ്ടെത്തണം. ആവർത്തിച്ച് നിയമം ലംഘിക്കുന്നവരെ നിരീക്ഷിക്കണം. മദ്യലഹരിയിൽ അപകടമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി വേണം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുന്ന രക്ഷിതാക്കൾക്കും ഉത്തരവാദിത്വമുണ്ടാകണം. റോഡുകളുടെ സുരക്ഷയും ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കണം.

വാഹനത്തിന്റെ മോഡിഫിക്കേഷനാണോ യുവാക്കളുടെ മരണപ്പാച്ചിലാണോ രാഷ്ട്രീയ വിവാദമാണോ എന്ന തർക്കങ്ങൾക്കപ്പുറം ഒരു കാര്യം മറക്കരുത്. റോഡുകൾ ആരുടെയും സ്വകാര്യ റേസിങ് ട്രാക്കുകളല്ല. ഒരാളുടെ ആവേശത്തിനോ അഹങ്കാരത്തിനോ വിലകൊടുക്കേണ്ടിവരുന്നത് നിരപരാധികളുടെ ജീവനാകരുത്. റോഡിൽ ഇറങ്ങുന്ന ഓരോരുത്തർക്കും സുരക്ഷിതമായി വീട്ടിലെത്താൻ അവകാശമുണ്ട്. ആ അവകാശം ഉറപ്പാക്കാൻ ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടികൾ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതികൾ‍ നാടുവിട്ടു... രാഷ്ട്രപതിയുടെ സുരക്ഷാ സേനയിലെ ജവാന് സ്വന്തം നാട്ടിൽ വെടിയേറ്റ ദീപാവലി ആഘോഷത്തിനിടെ അയൽവാസികളുമായുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; തലയിൽ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്ക  (1 minute ago)

ജീവനെടുക്കുന്ന മരണപ്പാച്ചിൽ അനുവദിക്കില്ല... വാഹന മോഡിഫിക്കേഷനെച്ചൊല്ലി രാഷ്ട്രീയപ്പോര്; റോഡുകളിൽ യുവാക്കളുടെ മരണപ്പാച്ചിൽ! മദ്യലഹരിയിൽ ഡ്രൈവിങ്, കൗമാരക്കാരുടെ സാഹസികയാത്രകൾ  (23 minutes ago)

കണ്ണൂർ തളിപ്പറമ്പ് കൂവേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് തെയ്യം കലാകാരന് ദാരുണാന്ത്യം  (27 minutes ago)

ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ മത്സരം നാളെ നടക്കും...  (34 minutes ago)

പയ്യൻ വണ്ടിയെടുത്താൽ അച്ഛൻ ജയിലിൽ... ഒൻപതാം ക്ലാസ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയ മകന് സമ്മാനം 2.30 കോടിയുടെ BMW! കാർ വീട്ടിലെത്തിച്ചത് പ്രത്യേക കണ്ടെയ്നറിൽ; 15-കാരന് കാർ ഓടിക്കാൻ അനുവാദമില്ല, അച്ഛന്റ  (48 minutes ago)

അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി....  (53 minutes ago)

മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു...  (1 hour ago)

പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ  (1 hour ago)

ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ചെന്നൈയിൽ  (1 hour ago)

എൻ. പ്രശാന്തിനെ കുരുക്കാൻ മന്ത്രി മന്ത്രിയെ കുരുക്കാൻ കമ്മികൾ കുരുക്കിൽ വീഴുമോ സണ്ണി ?  (1 hour ago)

ഇട്ട് മൂടാൻ പൂത്ത പണം നവീൻ ഡിപ്രഷന് ചികിത്സയിൽ അമ്മയെ കുത്തി, കുത്തി കലി തീർത്തു..!!മട്ടന്നൂരിലെ വീട്ടിൽ  (1 hour ago)

രണ്ട് നേതാക്കളും തറപറ്റി... ട്രംപിന് പിന്നാലെ ഇറാനെതിരെ യുദ്ധം നയിച്ച നെതന്യാഹുവിന് സ്വന്തം നാട്ടിൽ തിരിച്ചടി! അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് ഐസൻകോട്ടിന്റെ തുറന്നടിക്കൽ; അടിയന്തര ദേശീയ സർക്കാർ വേ  (1 hour ago)

മലയാളി താരം സഞ്ജു സാംസണ് ഇന്ന് 32-ാം പിറന്നാൾ.... കേരളത്തിന്റെ അഭിമാനതാരത്തിന് ആശംസകളുമായി കായികലോകവും ആരാധകരും  (1 hour ago)

കർഷകർക്കും ഇടനിലക്കാർക്കും വലിയനേട്ടം.... കുരുമുളക് വില കുതിച്ചുയരുന്നു...  (2 hours ago)

ചൈനീസ് ഐറ്റംസ് പോലെ എഐ ചീപ്പ് റേറ്റിന്... എൻവിഡിയയുടെ ഉള്ളറകളിലേക്ക് ചൈനയുടെ ചാരക്കണ്ണുകൾ? ആലീസ് ഹുവാങിന്റെ പേരിൽ വൻ വിവാദം, 750 കോടി ഡോളറിന്റെ ചിപ്പ് ഇടപാടുകൾക്ക് പിന്നിൽ ചൈനയോ? അമേരിക്കൻ രഹസ്യങ്ങൾ ച  (2 hours ago)

Malayali Vartha Recommends