തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം. ഏരിയൻ ടൂൾസ് ആൻഡ് കോംപോണന്റ്സ് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചതായാണ് റിപ്പോർട്ടുകളുള്ളത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടിത്തത്തിൽ കെട്ടിടത്തിനും കേടുപാടുകളുണ്ടായി. മണിക്കൂറുകളെടുത്താണ് ഫയർഫോഴ്സ് സംഘം തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്.
നൂറോളം ജീവനക്കാർ ജോലിചെയ്യുന്ന സ്ഥാപനമാണ് ഏരിയൻ ടൂൾസ് ആൻഡ് കോംപോണന്റ്സ്. ജോലി കഴിഞ്ഞ് ഓഫീസ് പൂട്ടി മടങ്ങി പോകുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിൽ കേസെടുത്ത് പൊലീസ്.
"
https://www.facebook.com/Malayalivartha



























