തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം. ചൊവ്വാഴ്ച രാവിലെ 9.30യോടെയായിരുന്നു അപകടം സംഭവിച്ചത്. നന്തിക്കരയിൽ തൃശൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി നിർത്തിയിട്ട ലോറിയിലാണ് കണ്ടയ്നർ ഇടിച്ചത്. അപകടത്തിൽ കണ്ടയ്നർ ലോറിയുടെ മുൻഭാഗം തകർന്നനിലയിലാണ്.
അപകടത്തെ തുടർന്ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ഭാഗീകമായി ഗതാഗതം തടസപ്പെടുകയും ചെയ്തു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
കണ്ടയ്നനർ ലോറിയിലെ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചനകളുള്ളത്. ക്രെയിൻ എത്തിച്ചാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കിയത്. ഈ ഭാഗത്ത് അനധികൃതമായി ലോറികൾ പാർക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ .
"
https://www.facebook.com/Malayalivartha



























