വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിര്‍ത്താന്‍ സാധിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളില്‍ മുടങ്ങേണ്ട സാഹചര്യമാണെന്നും മന്ത്രി പ്രതികരിച്ചു. ജനം സഹകരിക്കണമെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ നടപടികളെ പഴിച്ച് കൊണ്ടാണ് മന്ത്രി സണ്ണി ജോസഫ് വൈദ്യുതി പ്രതിസന്ധിയെ ന്യായീകരിക്കുന്നത്.
സംസ്ഥാനത്ത് 1000 ത്തില്‍ അധികം മെഗവാട്ട് വൈദ്യുതി ഉപയോഗം കൂടി. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് രാത്രിയാണ്, അതും വൈദ്യുതി ഉപയോഗം കൂട്ടി. എവിടെ എങ്കിലും പോയി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നല്ലല്ലോ വൈദ്യുതി. കൃത്യമായ കരാറുകളില്‍ ഏര്‍പ്പെടണം, റെഗുലെറ്ററി കമ്മീഷന്‍ അനുമതി വേണം. സോളാര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, രാത്രി കാലത്ത് സൂക്ഷിച്ചു വയ്ക്കാന്‍ നിലവില്‍ വഴി ഇല്ല. ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികള്‍ തുടങ്ങുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 25 ശതമാനം മാത്രമേ നമ്മള്‍ സ്വന്തമായി ഉത്പാദിപ്പിക്കുന്നുള്ളൂ. ഇടുക്കിക്ക് ശേഷം പുതിയ പദ്ധതികള്‍ ഒന്നും തുടങ്ങിട്ടില്ല, ആണവ പദ്ധതിയെ കേരളം എതിര്‍ക്കുകയാണ്. അപ്പോള്‍ നമ്മുക്ക് ഹ്രസ്വ, ദീര്‍ഘകാല കരാറുകള്‍ ഉണ്ടാക്കണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
മുന്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ കാലത്ത് ഉണ്ടായ പ്രതിസന്ധിയാണ്. പിഴവ് സമ്മതിച്ചതില്‍ സന്തോഷമെന്നും സണ്ണി ജോസഫ് പറഞ്ഞു. മറ്റു സംസ്ഥാങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കിയത് ആര്യാടന് മുഹമ്മദിന്റെ ദീര്‍ഘ വീക്ഷണമായിരുന്നു. റെഗുലേറ്ററി കമ്മീഷന്‍ ആ കരാര്‍ റദ്ദാക്കി. റെഗുലേറ്ററി കമ്മീഷനില്‍ പഴയ മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയുണ്ട്. സര്‍ക്കാര്‍ പ്രതിനിധി ഉണ്ട്. എന്നിട്ടും ഇടപെട്ടില്ല. പോളിസി വിഷയങ്ങളില്‍ സര്‍ക്കാരിന് ഇടപെടാം. ആറ് മാസം കഴിഞ്ഞാണ് മുന്‍ സര്‍ക്കാര്‍ ഇടപെട്ടത്. അപ്പോഴേക്കും നാല് രൂപക്ക് കിട്ടിയ വൈദ്യുതി 10 രൂപക്ക് പോലും കിട്ടാത്ത സാഹചര്യമായി. ഈ കരാര്‍ പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതിയില്‍ കേസ് നടത്തുന്നുണ്ട്. കബില്‍ സിബലാണ് അഭിഭാഷകനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























