മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസ്സുകാരി ഇവാനയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് മൃതദേഹം വീട്ടിലെ മുറിക്കുള്ളില്‍ ആണ് സംസ്‌കരിച്ചത്. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. അഭിജിത്ത്ക്രിസ്റ്റി ദമ്പതികളുടെ ഏക മകളായ ഇവാനയെയാണ് മാതാവ് കൊല്ലപ്പെടുത്തിയത്. മാതാപിതാക്കളുടെ നാലാം വിവാഹ വാര്‍ഷിക ദിനത്തില്‍ ആയിരുന്നു അരുംകൊല. ഇവാനയുടെ മൃതേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ചു.
പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം വീട്ടിനുള്ളിലെ മുറിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. വിഷം കഴിച്ചെന്ന സംശയത്തില്‍ ക്രിസ്റ്റിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുടെ അറസ്റ്റ് മലയിന്‍കീഴ് പൊലീസ് രേഖപ്പെടുത്തി. ഭര്‍ത്താവായ അഭിജിത്തിന് തന്നെ സംശയമാണെന്നാണ് ക്രിസ്റ്റി പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ പേരില്‍ വഴക്കിടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞിനെ കൊന്ന് താനും ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചതെന്ന് ക്രിസ്റ്റി പൊലീസിന് മുന്‍പാകെ മൊഴി നല്‍കി. അതേസമയം ക്രിസ്റ്റിയ്ക്ക് മറ്റു മാനസികപ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതാണ് പൊലീസിന്റെ സംശയം. ഇക്കാര്യത്തിലും പൊലീസ് വ്യക്തത വരുത്തും.
https://www.facebook.com/Malayalivartha


























