Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍

12 SEPTEMBER 2026 06:37 AM IST
മലയാളി വാര്‍ത്ത

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍.

വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായിട്ടാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി നിയമിച്ചത്. അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കാര്‍ഷിക ഡയറക്ടര്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്നും ഡോ. രേണു രാജിനെയും മാറ്റി. മൂന്ന് ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്.
വ്യവസായ വകുപ്പ് ഡയറക്ടറായി സ്‌നേഹില്‍കുമാറിനെ നിയമിക്കുകയും ചെയ്തു.

കെഎസ്‌ഐഡിസി എംഡിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. സംസ്ഥാന ലോട്ടറി ഡയറക്ടറായി കെ ഇമ്പശേഖറിനെ നിയമിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ ചുമതലയിൽ തുടരും. അരുണ്‍ കെ വിജയനാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി സിഇഒ ചുമതല കൂടി എറണാകുളം ജില്ലാ കലക്ടര്‍ ജി പ്രിയങ്കയ്ക്ക് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം കലക്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്‌പെഷല്‍ കമ്മീഷണറായി നിയമിച്ചു. അഞ്ജു കെ എസ് ആണ് പുതിയ തിരുവനന്തപുരം കലക്ടര്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷിനെ കാസര്‍കോട് കലക്ടറായി നിയമിച്ചു. വി ചെല്‍സാസിനിയെ വയനാട് കലക്ടറായും നിയമിച്ചു. ശ്രീധന്യയ്ക്ക് പകരം, അനു എസ് നായരെ ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിച്ചു.

തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന് കില ഡയറക്ടര്‍ ജനറലിന്‍റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. ഡോ. കെ ഹരികുമാര്‍ ആണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പുതിയ ഡയറക്ടര്‍. സബിന്‍ സമീദ് ആണ് പിആര്‍ഡി ഡയറക്ടര്‍. വി ജയകൃഷ്ണനെ സ്മാര്‍ട്ട് സിറ്റി സിഇഒ ആയി നിയമിച്ചു. വയോജനക്ഷേമ വകുപ്പിന്റെ ഡയറക്ടര്‍ ആയി അരുണ്‍ എസ് നായരെ നിയമിക്കുകയും ചെയ്തു. രേണു രാജിന് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഇ-ഹെൽത്ത് പ്രോജക്ട് ഡയറക്ടർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മാനേജിങ് ഡയറക്ടർ എന്നീ തസ്തികകൾ നൽകുകയും ചെയ്തു.

ബിനു ഫ്രാന്‍സിസാണ് പട്ടിക വര്‍ഗ വികസന ഡയറക്ടര്‍. ഡി ധര്‍മ്മലശ്രീയ്ക്ക് ശുചിത്വമിഷന്‍ ഡയറക്ടറിന്റെ അധിക ചുമതല നല്‍കി. കെടിഡിസി എംഡിയായി സുമിത് കുമാര്‍ താക്കൂറിനെ നിയമിച്ചു. കായിക- യുവജന വകുപ്പ് ഡയറക്ടറായി അഖില്‍ വി മേനോന്‍, ഫിഷറീസ് ഡയറക്ടറായി മിസാല്‍ സാഗര്‍ ഭരത്, മൈനിങ് ആന്റ് ജിയോളജി ഡയറക്ടറായി ഡോ. മിഥുന്‍ പ്രേം രാജ് എന്നിവരെയും നിയമിച്ചു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ വി. വിഗ്നേശ്വരിക്ക് നിലവിലെ ചുമതലകൾക്ക് പുറമെ സംസ്ഥാന ദുരന്ത നിവാരണ കമ്മിഷണറുടെ ചുമതലകൂടി നൽകിയിട്ടുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (10 minutes ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (33 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (35 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (51 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (1 hour ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (8 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (9 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

Malayali Vartha Recommends