മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ (89) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രി 9.44നായിരുന്നു മരണം സംഭവിച്ചത്.
കോതമംഗലം മാതിരപ്പിള്ളിയിലെ അമ്പാട്ട് കുന്നേല്‍ തറവാട് സ്വദേശിയായിരുന്നു ശാന്തകുമാരന്‍ നായര്‍. നിലവില്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷം നാളെ കോതമംഗലത്തെ കുടുംബവീട്ടിലേക്ക് മൃതദേഹം എത്തിക്കും.
നാളെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ തറവാട്ടുവീട്ടില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കുകയും ചെയ്യും. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. ടി.എന്‍. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നിവര്‍ മക്കളാണ്.
"
https://www.facebook.com/Malayalivartha

























