സങ്കടക്കാഴ്ചയായി... എംസി റോഡ് വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക് യാത്രികൻ ലോറി കയറി മരിച്ചു

എംസി റോഡ് വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക് യാത്രികൻ ലോറി കയറി മരണമടഞ്ഞു. ഒക്കൽ താന്നിപ്പുഴ നമ്പ്യാട്ടുകുടി വീട്ടിൽ ഷിന്റോ സെബാസ്റ്റ്യ(50) നാണ് മരിച്ചത്. വെള്ളി രാത്രി 7.50ന് വേങ്ങൂർ സെന്റ് ജോസഫ് പള്ളിക്കുമുന്നിലായിരുന്നു അപകടം നടന്നത്.
അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ഷിന്റോ. പിന്നിൽ വന്ന കാർ തട്ടി റോഡിലേക്ക് തെറിച്ചു വീണ ഷിന്റോ കാലടിയിൽ നിന്ന് വരികയായിരുന്ന ലോറിക്കടിയിൽപ്പെട്ടാണ് മരിച്ചത്.
ഇടിച്ചിട്ട കാർ നിർത്താതെ പോയി. അങ്കമാലി എഫ്സിഐ ഗോഡൗണിലേക്ക് അരി കയറ്റാനായി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അങ്കമാലി പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് മൃതദേഹം ലോറിക്കടിയിൽ നിന്ന് പുറത്തെടുത്ത് താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ: ജസ്റ്റീന.
"
https://www.facebook.com/Malayalivartha


























