Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം

12 SEPTEMBER 2026 08:53 AM IST
മലയാളി വാര്‍ത്ത

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാനായി കേന്ദ്ര നിർദേശം. മുൻഗണന പട്ടികയിലുള്ള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾ മരവിപ്പിക്കാനാണ് ഭക്ഷ്യമന്ത്രാലയം സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയത്.

പൊതുവിഭാഗങ്ങളായ നീല, വെള്ള കാർഡുകാർക്ക് ഇത് ബാധകമല്ല. മൂന്നുമാസത്തിനകം ഇ.കെ.വൈ.സി പൂർത്തിയാക്കിയാൽ കാർഡുകൾ പുനഃസ്ഥാപിക്കാവുന്നതാണ്. കഴിഞ്ഞ വർഷം മുതലാണ് കേന്ദ്രത്തിന്‍റെ ഈ വ്യവസ്ഥ പ്രാബല്യത്തിൽ വന്നത്. സംസ്ഥാനത്ത് മുൻഗണന പട്ടികയിലുള്ള 98 ശതമാനം പേരും കൃത്യമായി റേഷൻ വാങ്ങുന്നവരാണ്. ബാക്കി രണ്ടു ശതമാനത്തിനേ പുതിയ നിർദേശം ബാധകമാവൂ.

നിലവിൽ മൂന്നുമാസം റേഷൻ വാങ്ങാത്തവരും രേഖകൾ സമർപ്പിക്കാത്തവരുമായ മുൻഗണന പട്ടികയിലുള്ളവരെ സിവിൽ സപ്ലൈസ് വകുപ്പ് തന്നെ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നുണ്ട്.

അതിനാൽ കേരളത്തിൽ ചെറിയൊരു ശതമാനം ഉപഭോക്താക്കളെ മാത്രമേ കേന്ദ്ര നിർദേശം ബാധിക്കൂയെന്നാണ് സംസ്ഥാന ഭക്ഷ്യവകുപ്പിന്‍റെ വിലയിരുത്തലുകളുള്ളത്. കേന്ദ്രം രാജ്യമൊട്ടാകെ നടപ്പാക്കുന്ന സ്മാർട്ട് പി.ഡി.എസ് സംവിധാനത്തിന്‍റെ ഭാഗമായാണ് റേഷൻ കാർഡുകൾ കർശന പരിശോധനക്ക് വിധേയമാക്കുന്നത്.

പൊതുവിതരണ സംവിധാനം പൂർണമായി ആധുനികവത്കരിക്കാനായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സ്മാർട്ട് പി.ഡി.എസ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും റേഷൻ വിതരണ ശൃംഖല ഈ ഏകീകൃത പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഉപഭോക്താക്കളുടെ വിവരങ്ങളും റേഷൻ വാങ്ങിയവരുടെ എണ്ണവും അറിയാനും ഭക്ഷ്യധാന്യങ്ങളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാനുമാവും.

റേഷൻ വാങ്ങാത്തവരുടെ വിവരങ്ങൾ പൊതുവിതരണ സംവിധാനത്തിൽ നിന്ന് താൽക്കാലികമായി നീക്കുകയാണ് ചെയ്യുക. രേഖകൾ നൽകുന്ന മുറക്ക് പുനഃസ്ഥാപിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അതാത് റേഷൻ കടകൾ വഴി ഉപഭോക്താക്കൾക്ക് അറിയാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (24 minutes ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (28 minutes ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (39 minutes ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (48 minutes ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (1 hour ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (1 hour ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (2 hours ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (2 hours ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (10 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (10 hours ago)

Malayali Vartha Recommends