കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം

സംസ്ഥാനത്തിന് കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും. ഡിസംബര്‍ 31 വരെ 150 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നാണ് വിവരം. സംസ്ഥാനത്തിന്റെ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്ര നടപടി. 20 മെഗാവാട്ടിന് അനുമതി തേടിയായിരുന്നു സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി വകുപ്പും സര്‍ക്കാരും ശ്രമം തുടരുന്നതിനിടെയാണ് താത്കാലിക ആശ്വാസമായി കേന്ദ്ര വിഹിതം എത്തുന്നത്. കൂടാതെ ഉത്തരേന്ത്യയില്‍ അപ്രതീക്ഷിതമായി മഴ ലഭിച്ചതോടെ അവിടെ നിന്ന് വൈദ്യുതി വാങ്ങാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബിക്ക് പ്രതീക്ഷ ഉണ്ട്. ഇതിന് പുറമേയാണ് നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം. ഈ മാസം 30 വരെ 300 മെഗാവാട്ട് വൈദ്യുതി ഒരു യൂണിറ്റിന് 30 രൂപ നല്‍കി വാങ്ങും.
https://www.facebook.com/Malayalivartha

























