Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

14 SEPTEMBER 2026 10:45 PM IST
മലയാളി വാര്‍ത്ത

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടേതുള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരവും കേസെടുത്തു. കേസിലെ രണ്ടാം പ്രതി സനീഷ് നടത്തിയിരുന്ന ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളെക്കുറിച്ച് ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരുമൊബൈല്‍ നമ്പറും ടെലഗ്രാം ഗ്രൂപ്പുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. ഇതോടെയാണ് അന്യസംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ഈ നമ്പറിന് കേസുമായി നേരിട്ട് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ഝാര്‍ഖണ്ഡ് നമ്പര്‍ ഉപയോഗിച്ചത് കേരളത്തില്‍ നിന്നുള്ള ആരെങ്കിലുമാണോ, സംസ്ഥാനത്തിന് പുറത്തുള്ള മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ, അതോ മറ്റൊരാളുടെ സിം കാര്‍ഡ് ദുരുപയോഗം ചെയ്തതാണോ എന്നിങ്ങനെ വിവിധ സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

കേസില്‍ ആദ്യം ശ്രീഹരിയെയും പിന്നീട് സനീഷിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അശ്ലീല ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് സനീഷ് ആളുകളെ ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളിലേക്ക് എത്തിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. പണം ഈടാക്കി അംഗത്വം നല്‍കിയ ശേഷം അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്നാണ് കേസ്.

ഇതിന്റെഅടിസ്ഥാനത്തില്‍ നാല് ടെലഗ്രാം ഗ്രൂപ്പുകള്‍പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെയും അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ടെലഗ്രാം അധികൃതരില്‍നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട്ഉദ്യോഗസ്ഥര്‍വീണ്ടും ടെലഗ്രാമിന് കത്തയച്ചതായും തൃക്കാക്കര പൊലീസ് അറിയിച്ചു. പുതിയ തെളിവുകളും അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകളും അറസ്റ്റുകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (17 minutes ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (24 minutes ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (44 minutes ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (49 minutes ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (1 hour ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (1 hour ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (3 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (3 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (3 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (4 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (4 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (4 hours ago)

Malayali Vartha Recommends