Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം

15 SEPTEMBER 2026 06:34 AM IST
മലയാളി വാര്‍ത്ത

ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം 3 മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ബീച്ച് ഭാഗത്തേക്ക് വൈകിട്ട് 3 മുതൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി എത്തുന്നവരുടെ വാഹനങ്ങൾ താഴെ പറയുന്ന വിധം ക്രമീകരിക്കേണ്ടതാണ്.
എലത്തൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വെങ്ങാലി ബ്രിഡ്ജിന്റെ അടിയിൽ കൂടെ പുതിയാപ്പ, ഭട്ട് റോഡ് ബീച്ച് വഴി ഗാന്ധി റോഡ് ജംക്ഷനിൽ ആളെ ഇറക്കി ഭട്ട് റോഡ് ബീച്ച് റോഡ് അരികിൽ പാർക്ക് ചെയ്യണം

പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി, കുന്ദമംഗലം, തിരുവമ്പാടി, കക്കോടി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂർ റോഡ് - ക്രിസ്ത്യൻ കോളജ് ജംക്ഷൻ വഴി ഫ്‌ലൈഓവറിന് സമീപം ആളുകളെ ഇറക്കിയ ശേഷം നടക്കാവ് - എരഞ്ഞിപ്പാലം വഴി പിഡബ്ല്യുഡി റോഡിലുള്ള സരോവരം ട്രേഡ് സെന്ററിന് സമീപമുള്ള മൈതാനിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. ഫറോക്ക്, രാമനാട്ടുകര, ബേപ്പൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുഷ്പ ജംക്ഷൻ എകെജി ഫ്‌ലൈ ഓവർ വഴി സീ ക്യൂൻ ഹോട്ടലിന് സമീപം ആളുകളെ ഇറക്കിയ ശേഷം തിരിച്ച് കോതി സൗത്ത് ബീച്ചിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

ക്രിസ്ത്യൻ കോളജ് കണ്ണൂർ റോഡ് ജംക്ഷനിൽ ആളുകളെ ഇറക്കിയ ശേഷം അശോകപുരം വഴി സരോവരം റോഡിന് എതിർവശത്തുള്ള പീവീസ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. നഗരത്തിലെ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതിനാൽ റോഡരികിലും മറ്റ് നിരോധിത സ്ഥലങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ യാത്രാസമയം കണക്കിലെടുത്ത് നേരത്തെ യാത്ര തിരിക്കേണ്ടതാണ്,

ട്രാഫിക് ഡൈവേർഷനും നിയന്ത്രണവും രാത്രി 10 വരെ ഉണ്ടായിരിക്കും. ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും. പൊലീസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ അഭ്യർത്ഥിക്കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (12 minutes ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (22 minutes ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (35 minutes ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (45 minutes ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (46 minutes ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (57 minutes ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (8 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (8 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (8 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (8 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (9 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (9 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (10 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (10 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (11 hours ago)

Malayali Vartha Recommends