കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ബാക്കി നിൽക്കെ യുവതിയുടെ അപ്രതീക്ഷിത വേർപാട് വീട്ടുകാരെ സങ്കടക്കടലിലാക്കി. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ചിറയിൽ സി വി രഞ്ജൻ്റെ ഏക മകൾ അശ്വതി (അമ്മു - 27) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം മുഹമ്മ ജംഗ്ഷന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിൽ അമ്മ ദീപയ്ക്കൊപ്പം എത്തിയാണ് അശ്വതി വയറുവേദനയ്ക്ക് ചികിത്സ തേടിയത്. ചികിത്സ ആരംഭിച്ച ഉടനെ അശ്വതി അസ്വസ്ഥത കാട്ടിയതിനെ തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ പകൽ ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു. കാവുങ്കൽ സ്വദേശിയായ യുവാവുമായി നവംബറിൽ നടക്കേണ്ട വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു അശ്വതിയെ അപ്രതീക്ഷിത മരണം തേടിയെത്തിയത്. ഓട്ടോറിക്ഷ തൊഴിലാളിയാണ് പിതാവ് .കാവുങ്കലിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി.
"
https://www.facebook.com/Malayalivartha


























