കായംകുളത്ത് വധൂവരന്മാര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു

വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കായംകുളം ശഹീദാര്‍ പള്ളിക്ക് സമീപത്തായാണ് അപകടമുണ്ടായത്. എറണാകുളം നെട്ടൂരില്‍ നിന്ന് കൊല്ലത്തേയ്ക്ക് വരികയായിരുന്നു ദമ്പതികള്‍. ഇന്നലെയായിരുന്നു ഇവരുടെ വിവാഹം.
നാട്ടുകാര്‍ ഇടപെട്ട് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കായംകുളം അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ദമ്പതികള്‍ക്ക് പരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
https://www.facebook.com/Malayalivartha



























