കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരിക്ക് ഗുരുതര പരുക്ക്

നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകള്‍ കുഞ്ഞായിഷയ്ക്കാണ് (39) പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരില്‍നിന്നു കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന ബസ് പടന്നക്കാട് ഐങ്ങോത്തു കഴിഞ്ഞപ്പോഴാണ് അപകടം.
വലിയ ശബ്ദത്തില്‍ ടയര്‍ പൊട്ടിയതിനൊപ്പം പ്ലാറ്റ്‌ഫോം തകര്‍ന്നു. ബസിന്റെ പിന്നിലെ ടയറിന്റെ മുകള്‍ഭാഗത്തെ സീറ്റിലായിരുന്നു കുഞ്ഞായിഷ. എല്ല് പുറത്തേക്കുതള്ളിയനിലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തി. കുഞ്ഞായിഷയും ഭര്‍ത്താവും തയ്യല്‍ത്തൊഴിലാളികളാണ്. കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























