മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ 11 കെ.വി ഫീഡര്‍ സ്വിച്ച് തുറന്നുവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം നടന്ന സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. കെ.എസ്.ഇ.ബിയിലെ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം പവര്‍കട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിക്കുകയും കര്‍ശന നടപടി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്‍.ടി.പി.സിയില്‍ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഇതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
പവര്‍കട്ട് എന്ന് അവസാനിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും വിഷയം എത്രയും വേഗം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























