പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണ് അപകടം

പാലക്കാട് കുട്ടികളുടെയും വനിതകളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ സീലിംഗ് അടര്‍ന്നുവീണു. ഇന്ന് രാവിലെയാണ് ഒപി കൗണ്ടറിനോട് ചേര്‍ന്നുള്ള ഭാഗത്തെ സീലിംഗ് അടര്‍ന്നുവീണത്. യഥാര്‍ത്ഥ സീലിംഗിന് താഴെയുള്ള പ്ലാസ്റ്റിക് സീലിംഗാണ് അടര്‍ന്നുവീണത്.
ദിനംപ്രതി നിരവധി രോഗികളെത്തുന്ന ആശുപത്രിയാണിത്. അപകടസമയത്ത് സീലിംഗിന് താഴെ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. മഴ പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ആശുപത്രിയിലുണ്ടെന്നാണ് വിവരം. ഏത് നിമിഷവും അടര്‍ന്നുവീഴാമെന്ന് പ്രതീക്ഷിക്കുന്ന സീലിംഗിന് താഴെ ഭയത്തോടെയാണ് നില്‍ക്കുന്നതെന്ന് രോഗികളും പറയുന്നു.
https://www.facebook.com/Malayalivartha
























