പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരുമെന്നും സ്വപ്‌ന സുരേഷ്. തിരുവനന്തപുരം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വപ്‌ന. പിണറായി വിജയന്‍ എത്രത്തോളം ക്രൂരത നിറഞ്ഞ ഒരു വ്യക്തിയാണെന്നത് പുറത്തുകൊണ്ടു വരുന്നതു വരെ വിശ്രമമില്ലെന്നും സ്വപ്‌ന പറഞ്ഞു. തനിക്കെതിരായ കേസുകള്‍ സത്യസന്ധമായി അന്വേഷിച്ച് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയെന്നും സ്വപ്‌ന പറഞ്ഞു.
'പിണറായി വിജയന്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ അക്കാലത്തെ അഴിമതിയെക്കുറിച്ചു ഏറ്റവും ആദ്യമായി ലോകത്തോടു വിളിച്ചു പറഞ്ഞതു ഞാനാണ്. എനിക്കെതിരെ പല കേസുകളും പലയിടത്തും എടുത്തു. എന്നാല്‍ സത്യസന്ധമായി അന്വേഷിക്കാനോ വിചാരണ തുടങ്ങാനോ അവര്‍ അനുവദിച്ചില്ല. സത്യം പുറത്തു കൊണ്ടുവരാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തോളം പോരാടും. മുന്‍പ് സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തു കേസിലുമൊക്കെ അവര്‍ സ്വീകരിച്ച തന്ത്രം തന്നെയാണ് മാസപ്പടി കേസിലും നടപ്പാക്കുന്നത്. ഞാന്‍ ഇ.ഡി. കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ഒരു പൊലീസുകാരന്റെ കയ്യില്‍ ഫോണ്‍ കൊടുത്തുവിട്ടിട്ട്, പിണറായിയുടെയും മുഖ്യമന്ത്രിയുടെയും പേര് പറയാന്‍ ഇ.ഡി. ഭീഷണിപ്പെടുത്തുന്നുവെന്നു പറയാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്റെ രഹസ്യമൊഴി ഇല്ലാതാക്കാന്‍ കോണ്‍സുലേറ്റ് പിആര്‍ഒ ആയിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയി. എന്റെ അഭിഭാഷകനെ മാറ്റി അവര്‍ പറയുന്ന അഭിഭാഷകനെ വയ്ക്കണമെന്നും പുതിയ മൊഴി നല്‍കണമെന്നും പറഞ്ഞു. ഈ കേസിലും മുഹമ്മദ് റിയാസിന്റെ സുഹൃത്ത് അതേ കാര്യം തന്നെയാണു പറയുന്നത്.
മകളെ ജയിലിലാക്കുമെന്നു ഭീഷണിപ്പെടുത്തി ഇ.ഡി. നിര്‍ബന്ധിച്ചു മൊഴി കൊടുപ്പിച്ചുവെന്നാണ് ആരോപണം. ഒരാളെ മാത്രം ചോദ്യം ചെയ്തതുകൊണ്ട് അഴിമതി പുറത്തുവരില്ല. ഇതൊരു സിന്‍ഡിക്കറ്റാണ്. എല്ലാവരെയും ചോദ്യം ചെയ്യണം. സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്തു കേസില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ എം.ശിവശങ്കര്‍ എന്റെ കയ്യില്‍ തന്നിട്ടുള്ള എല്ലാ രേഖകളും തെളിവുകളും പുറത്തുവിടും. ഇപ്പോള്‍ വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതുകൊണ്ടാണ് അതു ചെയ്യാത്തത്. കേരളത്തിലെ ജനങ്ങളെ ചതിച്ചും വഞ്ചിച്ചും അവരുടെ ഡേറ്റ സ്പ്രിങ്ക്‌ലറിനു നല്‍കുകയും ചെയ്തവരുടെ തനിനിറം പുറത്തു കൊണ്ടുവരും.' സ്വപ്‌ന സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha


























