Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി

15 SEPTEMBER 2026 09:41 PM IST
മലയാളി വാര്‍ത്ത

കുട്ടികളുടെ മാനസിക, ശാരീരിക സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിക്കൊണ്ട് കേസന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തെളിവെടുപ്പ് നടത്തുന്നതിന് നിയമപരമായ തടസമില്ലെന്ന് ഹൈക്കോടതി. ഹരിപ്പാട് വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കൊച്ചുമകള്‍ അടക്കം പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ അറസ്റ്റിലായ സംഭവത്തിലാണ് കോടതി ഉത്തരവ്. തങ്ങളെ തെളിവെടുപ്പ് നടത്താന്‍ കൊണ്ടുപോകുന്നതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി.ഗിരീഷിന്റെ ഉത്തരവ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് അര്‍ധരാത്രിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി ഹരിപ്പാട് സ്വദേശി ശിവന്‍കുട്ടി ചെട്ടിയാരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവരുകയും ചെയ്‌തെന്നാണ് കേസ്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളും കൊല്ലപ്പെട്ടയാളുടെ കൊച്ചുമകളായ മറ്റൊരു പെണ്‍കുട്ടിയുമാണ് ആരോപണം നേരിടുന്നത്. ഓഗസ്റ്റ് 18ന് അറസ്റ്റിലായ കുട്ടികളെ ഒബ്‌സര്‍വേഷന്‍ ഹോമിലാക്കുകയും തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതിയോടെ ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, ഗ്ലൗസുകള്‍, കവര്‍ന്ന സാധനങ്ങള്‍ കൊണ്ടുവച്ച സ്ഥലം, ഗൂഢാലോചന നടന്ന സ്ഥലം എന്നിവ കണ്ടെത്താനായി കുട്ടികളെ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ സെപ്റ്റംബര്‍ 7ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അനുമതി നല്‍കി.

എന്നാല്‍ കുട്ടികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് പൊലീസ് കസ്റ്റഡിക്ക് തുല്യമാണെന്നും അത് ജുവനൈല്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കാണിച്ച് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കുറ്റം ചെയ്തയാള്‍ കുട്ടിയാണെന്ന കാരണം കൊണ്ടുമാത്രം കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെടില്ലെന്ന് വ്യക്തമാക്കി. തെളിവു നിയമത്തിലെയും ഭാരതീയ സാക്ഷ്യ അധിനിയമത്തിലെയും (ബിഎസ്എ) 'കസ്റ്റഡി' എന്ന പ്രയോഗം ലോക്കപ്പില്‍ അടയ്ക്കല്‍ മാത്രമല്ലെന്നും കുട്ടികളുടെ അന്തസിന് ഹാനിയുണ്ടാകാത്ത വിധത്തില്‍ നടത്തുന്ന ചോദ്യം ചെയ്യലും തെളിവെടുപ്പും നിയമപരമായി സാധുവാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തെളിവെടുപ്പ് നടത്തുമ്പോള്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിഷ്‌കര്‍ഷിച്ച 13 സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് തെളിവെടുപ്പിലുടനീളം ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസറും ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറും ഒപ്പമുണ്ടാകണം. കുട്ടികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കരുത്, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകരുത്, പൊലീസ് യൂണിഫോമോ ഔദ്യോഗിക വാഹനങ്ങളോ ഉപയോഗിക്കരുത്, പൊതുജനങ്ങള്‍ക്ക് മുന്നിലോ മാധ്യമങ്ങള്‍ക്ക് മുന്നിലോ വെളിപ്പെടുത്തരുത്, തീയതിയും സമയവും രഹസ്യമായി വയ്ക്കണം, യാത്രാവേളയില്‍ ഭക്ഷണവും വെള്ളവും ലഭ്യമാക്കണം, യാത്രയ്ക്ക് മുന്‍പും ശേഷവും വൈദ്യപരിശോധന നടത്തണം എന്നിവയാണ് പ്രധാന നിബന്ധനകള്‍. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവില്‍ നിയമപരമായ തെറ്റുകളൊന്നുമില്ലെന്ന് വിലയിരുത്തിയ ഹൈക്കോടതി, ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അന്വേഷണ സംഘത്തിന് തെളിവെടുപ്പുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (53 minutes ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (57 minutes ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (2 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (2 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (2 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends