ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.
സെപ്റ്റംബർ 17, 30 തീയതികളിലാണ് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയത്. മലബാർ എക്‌സ്പ്രസ്, രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു. പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങളുള്ളത്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ:-
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ്(12082) സെപ്റ്റംബർ 17-ന് എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17-ന് ട്രെയിൻ എലത്തൂരിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്. സെപ്റ്റംബർ 30-ന് ജനശതാബ്ദി എക്‌സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ കോഴിക്കോട് സർവീസ് അവസാനിപ്പിക്കുന്നതാണ്.
ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ്(16307) സെപ്റ്റംബർ 17-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 17-ന് ട്രെയിൻ കൊയിലാണ്ടി വരെയാകും സർവീസ് നടത്തുക. സെപ്റ്റംബർ 30-ന് എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ്(16307) എലത്തൂരിനും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ എലത്തൂരിൽ യാത്ര അവസാനിപ്പിക്കുന്നതാണ്.
കോയമ്പത്തൂർ-കണ്ണൂർ എക്‌സ്പ്രസ്(16608) സെപ്റ്റംബർ 30-ന് കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിൽ റദ്ദാക്കി. 30-ന് ട്രെയിൻ കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.
വൈകി ഓടുന്ന ട്രെയിനുകൾ
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മലബാർ എക്‌സ്പ്രസ്(16630) സെപ്റ്റംബർ 17-ന് ഒരുമണിക്കൂറോളം വൈകുകയും ചെയ്യും
തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്(12431) സെപ്റ്റംബർ 17-ന് 40 മിനിറ്റോളം വൈകുന്നതാണ്.
"
https://www.facebook.com/Malayalivartha

























