ഭരണം പോയെങ്കിലെന്ത്? കഞ്ഞിക്കുള്ള ഫണ്ട് എ കെ ജിയിലെത്തുന്നു! പിരിക്കുന്നത് കറന്റ്, മദ്യ ജീവനക്കാർ : കൈയോടെ പിടിച്ച് സതീശൻ

ഭരണം പോയെങ്കിലെന്ത്, എ.കെ. ജി.സെന്ററിൽ ഇപ്പോഴും കമ്മീഷൻ എത്തുന്നുണ്ടോ? കെ എസ് ഇ ബിയിലും എക്സൈസിലും കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ ഇതാണ് തെളിയിക്കുന്നതെന്ന് സർക്കാർ ഉന്നതർ വിശ്വസിക്കുന്നു. . കെ എസ് ഇബി യിലെയും എക്സൈസിലെയും ഉന്നത ഉദ്യോഗസ്ഥരാണ് ബന്ധപ്പെട്ട കമ്പനികളിൽ നിന്നും കമ്മീഷൻ വാങ്ങി എ കെ ജി സെന്ററിൽ എത്തിക്കുന്നന്നാണ് ആരോപണം. സീറാം സാംബശിവറാവുവിനെയും
രാജമാണിക്യത്തെയും പൊട്ടനാക്കിയത് ഇരു സ്ഥാപനങ്ങളിലെയും ഇടതുഉദ്യോഗസ്ഥരാണെന്നാണ് ആക്ഷേപം. സർക്കാർ പ്രഖ്യാപിക്കാൻ പോകുന്ന വിജിലൻസ് അന്വേഷണത്തിലെ പ്രധാന അജണ്ട ഇടതൻമാരുടെ കമ്മീഷനാണ്.
സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ അധിക വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും അറിയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
കെഎസ്ഇബി ചെയർമാനായിരിക്കേ, നവംബറിൽ സംസ്ഥാനത്ത് വൈദ്യുതിക്ഷാമമുണ്ടാകുമെന്ന് എം.ജി. രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഹിമാചലിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള രാജ്യമാണിക്യത്തിന്റെ നിർദേശവും പരിശോധിക്കും. ഇടത് യൂണിയൻ പ്രവർത്തകർ സർക്കാരിന്റെ ഇമേജ് തകർക്കാനും കമ്മീഷൻ വാങ്ങാനുമാണ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത്.
അധികവൈദ്യുതി വാങ്ങേണ്ടാത്ത സാഹചര്യമായതിനാൽ, സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോവുകയാണ്. നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ 500 മെഗാവാട്ട് വൈദ്യുതി പ്രതിദിനം മുഴുവൻസമയവും 8.90 രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തിലായിരുന്നു സർക്കാർ. എന്നാൽ നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് കെഎസ്ഇബിയും ഊർജ സെക്രട്ടറിയും അറിയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇനി ജിഎൻഎയിൽനിന്ന് വൈദ്യുതി വാങ്ങില്ല.
നവംബറിൽ വലിയ വൈദ്യുതിക്ഷാമമുണ്ടാകുമെന്ന് രാജമാണിക്യം സർക്കാരിനെ അറിയിക്കുകയും മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കുകയും ചെയ്തുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള സമ്മർദം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
വൈദ്യുതി കരാറുകളിലെ വലിയ വിവാദങ്ങൾ തുടരുമ്പോഴാണ് വൈദ്യുതി പ്രതിസന്ധി ഇല്ലാതെ നവംബറിന്റെ ആദ്യവാരം കടന്നു പോകുന്നത്. മാസത്തിലെ ആദ്യ ദിവസങ്ങളിൽ വിലകൂടിയ കരാറുകൾ ഇല്ലാതെ തന്നെ ആവശ്യനുസരണം വൈദ്യുതി ലഭിച്ചുവെന്ന് കണക്കുകൾ പറയുന്നു കെഎസ്ഇബി പ്രതീക്ഷിച്ചതിനെക്കാൾ കുറവാണ് നിലവിൽ പീക്ക് ഡിമാൻഡ്. 5488 മെഗാവാട്ട് ഡിമാൻഡ് ആണ് കെഎസ്ഇബി പ്രഖ്യാപിച്ചതെങ്കിലും ആദ്യ അഞ്ച് ദിവസങ്ങളിൽ 521 മുതൽ 1008 മെഗാവാട്ട് വരെയാണ് ഉപയോഗിച്ചത്. വൈദ്യുതി വിനിയോഗവും കണക്കുകൂട്ടിയതിനെക്കാൾ കുറവാണ് ഉണ്ടായത്. 0.3 1 മുതൽ 8.7 എം യു വരെ ഉപഭോഗത്തിൽ കുറവ് വന്നിട്ടുണ്ട്. നിലവിലെ കരാറുകളിലൂടെയും തൽസമയ വിപണിയിൽ നിന്നുമാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. ഉപഭോഗം കുറഞ്ഞതിനെ തുടർന്ന് പകൽ സമയങ്ങളിൽ വൻതോതിൽ വൈദ്യുതി സറണ്ടർ ചെയ്യുന്നുമുണ്ട്. നവംബറിലെ ആദ്യ അഞ്ചു ദിവസങ്ങളിൽ 8.59 മുതൽ 11. 5 എം യു വരെ വൈദ്യുതിയാണ് ഇത്തരത്തിൽ സറണ്ടർ ചെയ്തത്. ഈ കണക്കുകൾ കൂടി വിലയിരുത്തിയാണ് കേരളത്തിന് ഏത് കരാർ ആണ് വേണ്ടതെന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുക. തൽസമയ വിപണിയിൽ ഫെബ്രുവരി വരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകും എന്ന റിപ്പോർട്ടുകളും വിലയിരുത്തുമ്പോൾ കേരളത്തിലെ പകരം രാത്രിയും വൈദ്യുതി വാങ്ങുന്ന തരത്തിലുള്ള ദീർഘകാലകര ആവശ്യമാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. അതേസമയം തർക്കത്തിന് ഒടുവിലും ഇടപാടിന് മുഖ്യമന്ത്രി തീരുമാനിച്ചെങ്കിലും കെഎസ്ഇബി തുടർ നീക്കം നടത്തിയിട്ടില്ല. ഇനി സമീപിച്ചാലും റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകാനുള്ള സാധ്യതയില്ല. ഈ മാസത്തിന്റെ ആദ്യ അഞ്ചു ദിവസം കേന്ദ്ര വിഹിതവും ദീർഘകാല കരാറുകളിലുമായി ദിവസേന സറണ്ടർ ചെയ്തത് 8.59 ദശലക്ഷം യൂണിറ്റ് മുതൽ 11.35 യൂണിറ്റ് വരെയാണ്. വൻതോതിൽ സറണ്ടർ ചെയ്യുന്നത് ഇങ്ങനെ വേണ്ടെന്നുവച്ചാലും ചാർജ് കെഎസ്ഇബി കൊടുക്കണം. ഈ അവസ്ഥയിൽ പകലും രാത്രിയും ഒരേ വിലയ്ക്ക് വൈദ്യുതി വാങ്ങുന്ന കരാറിൽ ഏർപ്പെട്ടാൽ 100 മെഗാവാട്ട് വാങ്ങിയാൽ 1.2 ദശലക്ഷം യൂണിറ്റ് ഇപ്പോഴത്തെ വിലയിൽ അധികം സറണ്ടർ ചെയ്യേണ്ടിവരും
പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്ഇബി സാമ്പത്തിക ഞെരുക്കത്തിലായി. അധികമായി വാങ്ങിയ വൈദ്യുതിയുടെ വില ഓരോ ആഴ്ചയും നൽകിയതിനാൽ ദൈനംദിന ചെലവുകൾക്കു പണമില്ല. അടിയന്തര ജോലികൾ ഉൾപ്പെടെ ചെയ്തതിന് കരാറുകാരുടെ ബില്ലുകൾ ഓണത്തിനു ശേഷം കുടിശികയാണ്. വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളും കുടിശികയായി. ഒക്ടോബറിൽ ഹിമാചൽപ്രദേശിൽ നിന്നുൾപ്പെടെ വലിയ അളവിൽ വൈദ്യുതി വാങ്ങിയത് സാമ്പത്തികാവസ്ഥയെ രൂക്ഷമായി ബാധിച്ചു. പ്രതിസന്ധി മറികടക്കാൻ കുറഞ്ഞത് 1000 കോടി രൂപ വേണം.
സെപ്റ്റംബറിലെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹിമാചലുമായി ചർച്ച നടത്തിയെങ്കിലും ഒക്ടോബറിലാണ് വൈദ്യുതി ലഭിച്ചത്. യൂണിറ്റിന് 14.50 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്. ഇതിന് ആദ്യത്തെ ആഴ്ച 80 കോടി രൂപയും പിന്നീടുള്ള ആഴ്ചകളിൽ 67 കോടി രൂപ വീതവും നൽകി. ആകെ 300 കോടിയോളം രൂപ ഈ കരാറിൽ ചെലവായി. വിഇഎച്ച് ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 200 മെഗാവാട്ട് വരെ വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിലും വാങ്ങി. ഈ കരാറിന് ആകെ 40 കോടിയോളം രൂപ ചെലവായെന്നാണു വിവരം. രണ്ടു കരാറുകൾക്കും റഗുലേറ്ററി കമ്മിഷന്റെ അനുമതി നേടിയിരുന്നില്ല. കഴിഞ്ഞ ദിവസം റഗുലേറ്ററി കമ്മിഷന്റെ അംഗീകാരത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പീക്ക് സമയത്തു വൈദ്യുതി ലഭിക്കാൻ കമ്മിഷൻ അനുവദിച്ച കരാറുകളുടെ തുക കൂടി ചേർക്കുമ്പോൾ കഴിഞ്ഞ രണ്ടു മാസം മാത്രം ഏകദേശം 1000 കോടി രൂപയുടെ അധികച്ചെലവാണ് കെഎസ്ഇബിക്കുണ്ടായത്. ഈ ചെലവുകൾ കമ്മിഷൻ അംഗീകരിച്ചാൽ പോലും വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്തി കെഎസ്ഇബിക്കു തുക തിരികെ ലഭിക്കാൻ പിന്നെയും കാത്തിരിക്കണം.
ഹിമാചൽപ്രദേശിൽ നിന്നോ ജിഎൻഎ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്നോ വലിയ വിലയ്ക്ക് ഇനി വൈദ്യുതി വാങ്ങേണ്ടിവന്നാൽ കെഎസ്ഇബിക്കും ഉപയോക്താക്കൾക്കും സാമ്പത്തിക ബാധ്യത ഏറിയേക്കും.
ഹിമാചല്‍ പ്രദേശില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിനുപകരം ജിഎന്‍എ എനര്‍ജി ഒടിഎ വഴി വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പുതിയ വിവാദമുണ്ടായിരുന്നു. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ ഒഴിവാക്കി ജിഎന്‍എ എനര്‍ജിയെ തിരഞ്ഞെടുത്തതിലൂടെ സംസ്ഥാനത്തിന് 2,232 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വാദമാണ് ഉയർന്നത്. വൈദ്യുതി വാങ്ങല്‍ സംബന്ധിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി) തയ്യാറാക്കിയ രേഖകളാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നത്. ഇതിന് പിന്നിലും സി പി എം ആണെന്ന് മുഖ്യമന്ത്രി കരുതുന്നു.
ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങല്‍ നിര്‍ദേശം ഒഴിവാക്കി ജിഎന്‍എ എനര്‍ജി വഴി വൈദ്യുതി വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ മന്ത്രിസഭാ യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെഎസ്ഇബിയുടെ അന്നത്തെ ചീഫ് എന്‍ജിനീയര്‍ (കൊമേഴ്സ്യല്‍ ആന്‍ഡ് ടാരിഫ്) കെഎസ്ഇബി ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായിരുന്ന എം.ജി. രാജമാണിക്യത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങല്‍ നിര്‍ദേശമാണ് കൂടുതല്‍ അനുയോജ്യമെന്ന് ചൂണ്ടിക്കാട്ടിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇതിലാണ് കളി. രാജമാണിക്യത്തെ മാത്രമല്ല മന്ത്രി സണ്ണി ജോസഫിനെ വരെ ഇവർ വീഴ്ത്തി. കോടികൾ നൽകി കറന്റ് വാങ്ങുമ്പോൾ അതിൽ കമ്മീഷൻ കിട്ടുമെന്നതിൽ സംശയമില്ല.
വൈദ്യുതി ആവശ്യകത ഏറ്റവും കൂടുതലുള്ള വൈകുന്നേരങ്ങളിലെ പീക്ക് സമയത്ത് കൂടുതല്‍ വൈദ്യുതി ലഭ്യമാക്കാന്‍ ഹിമാചല്‍ പ്രദേശിന്റെ നിര്‍ദേശത്തിന് കഴിയുമെന്നും ആകെ ചെലവ് കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ജിഎന്‍എ എനര്‍ജി വൈകുന്നേരം ആറുമണി മുതല്‍ അര്‍ധരാത്രി വരെയുള്ള സമയത്ത് കൂടുതല്‍ വൈദ്യുതി നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
രണ്ട് നിര്‍ദേശങ്ങളും തമ്മിലുള്ള താരതമ്യം ഇതാണ്. യൂണിറ്റിന് 8.90 രൂപ വരെ നിരക്കില്‍ 2027 മാര്‍ച്ച് 31 വരെ നല്‍കുന്ന കരാര്‍ നഷ്ടമാണെന്ന് ചൂണ്ടിക്കാണിച്ച് എതിര്‍പ്പറിയിച്ചത് കെഎസ്ഇബി ചെയര്‍മാനും ഊര്‍ജ്ജ സെക്രട്ടറിയുമായിരുന്ന എംജി രാജമാണിക്യമായിരുന്നു. യൂണിറ്റിന് 14.50 രൂപ നിരക്കില്‍ ഹിമാചല്‍ വൈദ്യുതി വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും, കെ.എസ്.ഇ.ബി ബോര്‍ഡ് അയച്ച കത്തിലെ കണക്കുകള്‍ മറിച്ചാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ടെന്‍ഡര്‍ നടപടികളില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് ലാഭകരമെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിനെതിരെ വകുപ്പിനുള്ളില്‍ തന്നെ അമര്‍ഷം പുകഞ്ഞു.
ജി.എന്‍.എയുടെ വൈദ്യുതി വാങ്ങുന്നതിനായി 2008 കോടി രൂപയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും, ഈ തുക യൂണിറ്റിന് 14 രൂപ നിരക്കില്‍ ഹിമാചലില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന ചിലവാണെന്ന് കെഎസ്ഇബി റിപ്പോര്‍ട്ട് അടിവരയിടുന്നു. ജി.എന്‍.എയില്‍ നിന്ന് 453 മെഗാ യൂണിറ്റും ഹിമാചലില്‍ നിന്ന് 353 മെഗാ യൂണിറ്റും ലഭിക്കുമെന്ന കണക്കുയര്‍ത്തി ജി.എന്‍.എ കരാറിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, സാങ്കേതികമായി ഇത് കേരളത്തിന് നേട്ടമുണ്ടാക്കില്ല എന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. 2027 മാര്‍ച്ച് വരെ മുഴുവന്‍ സമയവും 500 മെഗാവാട്ട് മാത്രം നല്‍കുന്ന ജി.എന്‍.എ കരാര്‍ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമല്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് ജി എൻ എ യിൽ ഉള്ള സ്വാധീനം കാരണമാണ് ഇടത്ഉദ്യോഗസ്ഥർ അതിനെ എതിർക്കാൻ കാരണം. കള്ളകളി പുറത്താകുമോ എന്ന സംശയം അവർക്ക് ഉണ്ടായിരുന്നിരിക്കണം.
രാത്രികാലങ്ങളിലെ പീക്ക് സമയത്ത് കേരളം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ജി.എന്‍.എ കരാര്‍ പരിഹാരമാകില്ല എന്ന് കെ.എസ്.ഇ.ബി ചൂണ്ടിക്കാണിക്കുന്നു. പകല്‍ സമയത്ത് അധികം വൈദ്യുതി ആവശ്യമില്ലാത്തപ്പോഴും ജി.എന്‍.എയില്‍ നിന്ന് 500 മെഗാവാട്ട് നിര്‍ബന്ധമായി വാങ്ങേണ്ടിവരും. എന്നാല്‍ ഹിമാചല്‍ സര്‍ക്കാരിന്റെ വൈദ്യുതിയാകട്ടെ, രാത്രി പീക്ക് സമയങ്ങളില്‍ 864 മെഗാവാട്ട് മുതല്‍ 1280 മെഗാവാട്ട് വരെ ലഭ്യമാക്കാന്‍ ശേഷിയുള്ളതാണ്. അതിനാല്‍ സംസ്ഥാനത്തിന് ആവശ്യമുള്ള രാത്രി സമയങ്ങളില്‍ തടസ്സമില്ലാതെ വൈദ്യുതി നല്‍കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായുള്ള കരാറാണ് അനുയോജ്യമെന്ന് കെ.എസ്.ഇ.ബി കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ബോര്‍ഡിന്റെയും വൈദ്യുതി മന്ത്രിയുടെയും സാങ്കേതിക നിര്‍ദ്ദേശങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സ്വകാര്യ ഏജന്‍സിയായ ജി.എന്‍.എയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നതെന്ന് ഇടത് ഹാൻഡിലുകൾ നിരന്തരം വിമർശനം ഉന്നയിച്ചു.
വൈദ്യുതിയുടെ അളവ്, ലഭിക്കുന്ന സമയം, അധിക ചെലവ് തുടങ്ങിയവ കൂടി പരിഗണിച്ചുള്ള താരതമ്യത്തില്‍ ജിഎന്‍എയെക്കാള്‍ ഹിമാചല്‍ പ്രദേശിന്റെ നിര്‍ദേശമാണ് കൂടുതല്‍ പ്രയോജനകരമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥന്റെ വിലയിരുത്തല്‍.
ജിഎന്‍എ എനര്‍ജിയുടെ വൈദ്യുതി നിരക്ക് കുറവാണെന്നത് മാത്രമാണ് കരാര്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമാക്കാനാവില്ലെന്നാണ് കെഎസ്ഇബി രേഖകള്‍ സൂചിപ്പിക്കുന്നത്. ജിഎന്‍എയില്‍നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ യൂണിറ്റിന് 2.6 രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും ഹിമാചല്‍ പ്രദേശിന്റെ കാര്യത്തില്‍ ഇത് 8.5 രൂപയായിരിക്കുമെന്നും മുഖ്യമന്ത്രി ബുധനാഴ്ച പറഞ്ഞിരുന്നു.
എന്നാല്‍ കെഎസ്ഇബി രേഖകള്‍ പ്രകാരം ജിഎന്‍എ എനര്‍ജി 1,812 ദശലക്ഷം യൂണിറ്റ് വൈദ്യുതി യൂണിറ്റിന് 8.63 രൂപ നിരക്കിലാണ് വാഗ്ദാനം ചെയ്തത്. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ 2026 നവംബര്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 884.2 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്ക് യൂണിറ്റിന് 12.50 രൂപയാണ് ക്വോട്ട് ചെയ്തത്.
ഈ കണക്കുകള്‍ പ്രകാരം ജിഎന്‍എ എനര്‍ജിയുടെ നിര്‍ദേശം സ്വീകരിച്ചാല്‍ കെഎസ്ഇബിയുടെ മൊത്തം പണമൊഴുക്ക് 1,396.60 കോടി രൂപയായിരിക്കുമായിരുന്നു. ഹിമാചല്‍ പ്രദേശിന്റെ നിര്‍ദേശം സ്വീകരിച്ചാല്‍ ഇത് 1,105.20 കോടി രൂപ മാത്രമായിരിക്കുമെന്നും രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളില്‍ ലഭിക്കുന്ന വൈദ്യുതിയുടെ അളവും നിര്‍ണായകമാണ്. ഇരു സ്ഥാപനങ്ങളും വാഗ്ദാനം ചെയ്ത ശരാശരി പീക്ക് സമയ വൈദ്യുതി ശേഷി പരിശോധിക്കുമ്പോള്‍ ജിഎന്‍എയില്‍നിന്ന് കെഎസ്ഇബിക്ക് 500 മെഗാവാട്ട് മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഹിമാചല്‍ പ്രദേശിന്റെ നിര്‍ദേശത്തില്‍ 1,031 മെഗാവാട്ട് ലഭിക്കുമായിരുന്നു.
കൂടാതെ ജിഎന്‍എ എനര്‍ജിയുടെ വൈദ്യുതി വിതരണം 2027 മാര്‍ച്ചില്‍ അവസാനിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വിതരണം ഏപ്രില്‍, മേയ് മാസങ്ങളിലും തുടരാനാകുമായിരുന്നു. വേനല്‍ക്കാലത്ത് കേരളത്തില്‍ വൈദ്യുതി ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ അധിക ലഭ്യത ഏറെ പ്രാധാന്യമുള്ളതാണെന്നും കെഎസ്ഇബി രേഖകള്‍ വ്യക്തമാക്കുന്നു.
ജിഎന്‍എ എനര്‍ജിയില്‍നിന്നുള്ള വൈദ്യുതി വാങ്ങല്‍ വഴി 2026 നവംബര്‍ മുതല്‍ 2027 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 364 മെഗാവാട്ട് മുതല്‍ 780 മെഗാവാട്ട് വരെ അധിക പീക്ക് സമയ വൈദ്യുതി കുറവ് നേരിടേണ്ടിവരുമെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കുറവ് പരിഹരിക്കാന്‍ വീണ്ടും വൈദ്യുതി വാങ്ങേണ്ടിവരുന്നത് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.
ഇതിന്റെ ഭാഗമായി അധിക പീക്ക് സമയ വൈദ്യുതി വാങ്ങുന്നതിനുള്ള ചെലവും ഉള്‍പ്പെടുത്തിയാല്‍ ആകെ സാമ്പത്തിക ബാധ്യത 2,008.69 കോടി രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം, ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങല്‍ നിര്‍ദേശം ഒഴിവാക്കിയതിലൂടെ 2,232 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ജിഎന്‍എ എനര്‍ജിയുടെ കുറഞ്ഞ നിരക്ക് മാത്രം പരിഗണിച്ച് ഹിമാചല്‍ പ്രദേശിന്റെ നിര്‍ദേശം മാറ്റിനിര്‍ത്താനാവില്ലെന്നാണ് കെഎസ്ഇബി രേഖകളുടെ അടിസ്ഥാനത്തില്‍ ഉയരുന്ന പ്രധാന വാദം. വൈദ്യുതിയുടെ ലഭ്യത, പീക്ക് സമയത്തെ ശേഷി, വിതരണം തുടരുന്ന കാലയളവ്, അധികമായി വൈദ്യുതി വാങ്ങേണ്ടിവരുന്ന സാഹചര്യം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോഴേ യഥാര്‍ഥ സാമ്പത്തിക നേട്ടം വിലയിരുത്താനാകൂ.
വൈദ്യുതി വാങ്ങല്‍ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള നിലപാടുകളിലെ വ്യത്യാസമാണ് വിവാദത്തിന് രാഷ്ട്രീയമാനം നല്‍കുന്നത്. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങല്‍ നിര്‍ദേശത്തെ പിന്തുണച്ച കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ എം.ജി. രാജമാണിക്യത്തെ സ്ഥലംമാറ്റിയതും പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സ്ഥലംമാറ്റത്തിന് വൈദ്യുതി കരാറുമായി ബന്ധമില്ലെന്നും നടപടി സാധാരണ ഭരണപരമായ പുനഃസംഘടനയുടെ ഭാഗമാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
അതേസമയം, സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കണക്കുകളും കെഎസ്ഇബി രേഖകളില്‍ പറയുന്ന വൈദ്യുതി ലഭ്യതയും ചെലവും സംബന്ധിച്ച വിലയിരുത്തലുകളും തമ്മില്‍ വ്യക്തമായ അഭിപ്രായവ്യത്യാസമുണ്ട്. ജിഎന്‍എയുടെ കുറഞ്ഞ യൂണിറ്റ് നിരക്ക് മാത്രമാണോ സാമ്പത്തിക നേട്ടത്തിന്റെ മാനദണ്ഡം, അതോ വൈദ്യുതി ലഭിക്കുന്ന സമയവും വേനല്‍ക്കാലത്തെ ആവശ്യവും കൂടി പരിഗണിക്കണമോ എന്നതാണ് തര്‍ക്കത്തിന്റെ കാതല്‍.
ഏതായാലും ഇത്തരം തർക്കങ്ങൾക്ക് താത്കാലത്തേക്ക് വിരാമം ഉണ്ടായിരിക്കുകയാണ്. എന്നാൽ ഇനിയും വൈദ്യുതി ക്ഷാമം സൃഷ്ടിക്കപ്പെടാം. അത് ശരിയാണോ എന്ന് മനസിലാക്കാനുള്ള മനുഷ്യവിഭവശേഷി സർക്കാരിനും കോൺഗ്രസിനും കെ എസ് ഇബിയിൽ ഇല്ല. അവിടെത്തെ ഇടതൻമാർ പറയുന്നത് കേൾക്കണം. ഇക്കാര്യം മനസിലാക്കിയാണ് ഇടത് വിരുദ്ധനായ എൻ. പ്രശാന്തിനെ കെ എസ് ഇബി ചെയർമാനാക്കിയത്. അതിന്റെ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























