Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം

20 SEPTEMBER 2026 11:13 PM IST
മലയാളി വാര്‍ത്ത

ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്ത്രീകള്‍ക്ക് സുരക്ഷിതവും കുറഞ്ഞ ചെലവിലുള്ളതുമായ യാത്രാ സൗകര്യമൊരുക്കാനുമായി കോഴിക്കോട് കോര്‍പറേഷന്‍ കൊണ്ട് വന്ന സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം. പദ്ധതിക്കായി കൊണ്ടുവന്ന സൈക്കിളുകള്‍ ഷെഡ് നിര്‍മ്മിച്ചു അതിലേക്ക് മാറ്റാത്തതിനാല്‍ സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ തുരുമ്പെടുത്ത് കിടക്കുകയാണ്. സൈക്കിള്‍ ഷെഡ്ഡ് നിര്‍മ്മിച്ച വാര്‍ഡുകളിലെ സൈക്കിളും ആരും ഉപയോഗിക്കാതെ നശിച്ച നിലയിലാണ്. ഓരോ വാര്‍ഡിലും ഒരു ഷെഡ്.അതില്‍ 12 സൈക്കിളുകള്‍. അതായിരുന്നു ലക്ഷ്യം.

രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കും . ആദ്യ ഒരു മണിക്കൂറിന് 20 രൂപ, രണ്ട് മണിക്കൂറിന് 30 രൂപ, മൂന്ന് മണിക്കൂറിന് 40 രൂപ എന്നിങ്ങനെയായിരുന്നു വാടക. തുടര്‍ന്ന് ഓരോ മണിക്കൂറിനും 15 രൂപ വീതം അധികം ഈടാക്കാനും തീരുമാനിച്ചു.മൊബൈല്‍ ആപ്പും ജി.പി.എസ് സംവിധാനവും ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. നടത്തിപ്പ് ചുമതല കുടുംബശ്രീ അംഗങ്ങളെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. എന്നാല്‍ തുടക്കത്തില്‍ ചില വാര്‍ഡുകളില്‍ ഷെഡ് നിര്‍മ്മിക്കുകയും സൈക്കിളുകള്‍ നല്‍കുകയും ചെയ്തതല്ലാതെ മറ്റൊന്നും നടന്നില്ല.പദ്ധതിക്ക് ആയി കൊണ്ട് വന്ന മറ്റു വാര്‍ഡുകളിലെ സൈക്കിലുകള്‍ പല സ്വകാര്യ വ്യക്തികളുടെ വീടുകളിലും പറമ്പുകളിലും തുരുമ്പ് പിടിച്ചു കിടക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായ ഷെഡുകളിലും സമാന അവസ്ഥയാണ്. ആരും ഉപയോഗിക്കാന്‍ എത്താതെ സൈക്കിളുകള്‍ എല്ലാം നശിച്ചു. കാര്യങ്ങള്‍ നോക്കി നടത്താനും ആരുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (32 minutes ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (37 minutes ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (39 minutes ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (54 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (1 hour ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (1 hour ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (4 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (4 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (4 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (5 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends