Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...  

21 SEPTEMBER 2026 06:38 AM IST
മലയാളി വാര്‍ത്ത

പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. കാർഡിയോളജി രംഗത്ത് നൂതനമായ പലമാറ്റങ്ങൾക്കും തുടക്കമിട്ട അദ്ദേഹം ഹൃദയത്തിൻറെ കാവൽക്കാരൻ എന്നാണ് അറിയപ്പെടുന്നത്. രാജ്യം പത്മശ്രീ നൽകി ആദരിച്ച ഡോക്ടറുടെ പല പ്രബന്ധങ്ങളും ആഗോള രംഗത്ത് ശ്രദ്ധിക്കപ്പെട്ടതാണ്.

ഹൃദയതാളമറിയാനായി ഡോ വിജയരാഘവന് സ്റ്റെതസ്കോപ്പിൻറെ ആവശ്യം ഇല്ലെന്ന പ്രയോഗം തന്നെയുണ്ട്. പതിറ്റാണ്ടുകളായി ചിരിച്ചുകൊണ്ട് രോഗികളെ നോക്കുന്ന ഡോക്റുടെ ആശ്വാസ കരങ്ങൾ തിരുവനന്തപുരവും കേരളവും രാജ്യവും വൻകരകളും കടന്ന് വ്യാപിച്ചിട്ടുണ്ടായിരുന്നു. രോഗികൾക്ക് ആശ്വാസം ഡോക്ടറുമാരുടെ സംശയങ്ങൾക്ക് മറുപടിയുമായിരുന്നു വിജയരാഘവൻ. രാജ്യത്തെ ആദ്യ 2 ഡി എക്കോ കാർഡിയോഗ്രാഫി ലബോറട്ടറിക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു.

എൻറോമൈകാർഡിയൽ ഫൈബ്രോസിസിനെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം ലോകത്തെ ഹൃദ്രോഗ ചികിത്സാരംഗത്തെ നാഴികക്കല്ല്. ഡോപ്ളർ എക്കോ കാർഡിയാഗ്രാഫിയിലെ ലോകത്തെ പ്രഥമ ഗവേഷണ പ്രവർത്തകരിലൊരാൾ. ഇന്ത്യയിലെയും വിദേശത്തെയും കാർഡിയോളജി രംഗത്തെ അറിയപ്പെടുന്ന അധ്യാപകൻ. എംബിബിസ് പൂർത്തിയാക്കിയ തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിൽ വഹിച്ചത് നിർണ്ണായക പങ്ക് .

കിംസ് ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനുമായിരുന്നു. സംസ്കൃത പണ്ഡിതനായ സാഹിത്യശിരോമണി എംകെ ഗോവിന്ദൻറെ മകൻ ആഗ്രഹിച്ചത് അധ്യാപകനാകാൻ, പക്ഷെ അച്ഛനുണ്ടായ ഹൃദയാഘാതം ആതുരസേവന മേഖലയിലെക്കെത്തിച്ചു. കേരളത്തിൽ ഹൃദ്രോഗം കൂടുന്നതിനെ കുറിച്ചുള്ള ഡോ വിജയരാഘവൻറെ ഗവേഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
അതേസമയം ചൊവ്വാഴ്ച രാവിലെ 8 മുതൽ കിംസ് ആശുപത്രിയിൽ പൊതുദർശനം. വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (11 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (26 minutes ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (46 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (55 minutes ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (7 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (7 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (8 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (8 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (11 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (12 hours ago)

Malayali Vartha Recommends