തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സോണിയ ഗാന്ധി ഇന്നു തൃശൂരില്‍

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നു തൃശൂരില്‍. വൈകുന്നേരം നാലിന് തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ 28,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് പി.എ. മാധവന്‍ എംഎല്‍എ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, മന്ത്രിമാരായ രമേശ് ചെന്നിത്തല, സി.എന്‍. ബാലകൃഷ്ണന്‍, മുന്‍ എംപി പി.സി. ചാക്കോ, കര്‍ണാടക മന്ത്രി ഡി.കെ. ശിവകുമാര്‍, അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ 13 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha