പ്രതിപക്ഷത്തിന്റെ കഴിവുകേടിനെ തുടര്‍ന്നാണ് ഇത്രയും പ്രശ്‌നത്തിലെത്തിയതെന്ന് സുരേഷ് ഗോപി

പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി രംഗത്ത്. പ്രതിപക്ഷത്തിന്റെ കടമ എല്‍.ഡി.എഫ്. ആത്മാര്‍ഥമായി നിര്‍വഹിച്ചിരുന്നെങ്കില്‍ സോളാര്‍, ബാര്‍ വിഷയങ്ങള്‍ ഇത്രയും വഷളാകുമായിരുന്നില്ലെന്നു സുരേഷ് ഗോപി എം.പി. ഇടുക്കി നിയോജക മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ബിജു മാധവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കട്ടപ്പനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷത്തിന്റെ കഴിവുകേട് കൗശലക്കാരനായ ഉമ്മന്‍ ചാണ്ടി നല്ലതുപോലെ വിനിയോഗിക്കുകയായിരുന്നു. ഒരേ പടലയിലെ പഴങ്ങള്‍പോലെയാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നത്. മലയാളികള്‍ മറ്റുള്ളവര്‍ക്കു മുമ്പില്‍ ശിരസ് കുനിച്ച് നില്‍ക്കേണ്ട ഗതികേടിലെത്തിച്ചിരിക്കുകയാണ് മുന്നണികള്‍. ഇരുമുന്നണികളും മതപ്രീണനനയമാണ് സ്വീകരിച്ചുപോരുന്നത്. മതമോ വിശ്വാസകേന്ദ്രങ്ങളോ അല്ല ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവിടത്തെ ഇടതു വലത് മുന്നണികളാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ബി.ഡി.ജെ.എസ്. ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മലയോര കര്‍ഷകര്‍ക്ക് ദോഷകരമാകുന്ന ഒരു തീരുമാനവും കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha