Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു

22 SEPTEMBER 2026 05:19 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി മാലൂര്‍ പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ തയ്യാറാക്കിയ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' തുറന്നു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ഐഎഎസ് ലാബ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വി.കെ. സനോജ് എംഎല്‍എ വിശിഷ്ടാതിഥിയായിരുന്നു.

ആധുനിക അഡിറ്റീവ് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യയിലൂടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ ആശയങ്ങളാക്കിയും, അതിനെ പ്രായോഗിക ഉപകരണങ്ങളാക്കിയും മാറ്റി കുട്ടികളില്‍ സഹാനുഭൂതി വളര്‍ത്തുകയാണ് സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികളില്‍ ചെറിയ പ്രായത്തില്‍ തന്നെ സാമൂഹിക പ്രതിബദ്ധതയും അനുകമ്പയും വളര്‍ത്തിയെടുക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

സാങ്കേതികവിദ്യയെ കേവലം അറിവിനായി മാത്രം ഉപയോഗിക്കാതെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൈത്താങ്ങാക്കി മാറ്റാന്‍ കുട്ടികള്‍ മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബിലൂടെ എല്ലാവരെയും ഉള്‍പ്പെടുത്തുന്ന വിദ്യാഭ്യാസത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പനമ്പറ്റ ന്യൂ യു.പി സ്‌കൂളെന്ന് വി.കെ. സനോജ് എംഎല്‍എ അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും സഹായിക്കാന്‍ ഇതിലൂടെ സാധിക്കും.

മറ്റുള്ളവര്‍ക്കായി സ്വന്തം കൈകൊണ്ട് എന്തെങ്കിലും നിര്‍മ്മിച്ചു നല്‍കുന്നതിലൂടെ മാത്രമാണ് യഥാര്‍ത്ഥ സഹാനുഭൂതി കുട്ടികള്‍ക്ക് പഠിച്ചെടുക്കാനാവുന്നതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ് ഫൗണ്ടര്‍ റോബിന്‍ ടോമി പറഞ്ഞു. ഈ പദ്ധതിയിലൂടെ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രശ്നം കണ്ടെത്തുകയും അതിന് ഉതകുന്ന പരിഹാരം കാണുകയും വികലാംഗര്‍ക്കും പ്രായമായവര്‍ക്കും ആവശ്യമായ സഹായ ഉപകരണങ്ങള്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുന്നു. പലപ്പോഴും ഉള്‍ക്കൊള്ളല്‍ അഥവാ 'ഇന്‍ക്ലൂഷന്‍' എന്നത് പാഠപുസ്തകങ്ങളിലെ ഒരു വിഷയം മാത്രമായി ഒതുങ്ങാറാണ് പതിവ്. എന്നാല്‍ 'സംനിത' അതിനെ ഒരു പ്രായോഗിക കളരിയായി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം ഒ. പ്രസാദ്, വാര്‍ഡ് മെമ്പര്‍ കെ. വിജിത്ത്, സ്‌കൂള്‍ കമ്മിറ്റി ട്രഷറര്‍ ചമ്പാടന്‍ ജനാര്‍ദ്ദനന്‍, സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണന്‍, പി.ടി.എ പ്രസിഡന്റ് എം. ഹാഷിം, മദര്‍ പി.ടി.എ പ്രസിഡന്റ് ശാരിക രാജേഷ്, കെ.കെ. ഷീന, മട്ടന്നൂര്‍ എ.ഇ.ഒ കെ. ബിന്ദു, പുനര്‍ജീവ സി.ഇ.ഒ സ്മിത റോസ് മേരി ജോര്‍ജ്ജ്, സി.ഡി.ഒ രശ്മി രവീന്ദ്രനാഥന്‍, സംനിത ലീഡ് ഡിനോജ് ഡേവിസ്, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് ഇ. നാരായണന്‍ സ്വാഗതവും ഹെഡ് മാസ്റ്റര്‍ ടി.പി. രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (36 minutes ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (45 minutes ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (55 minutes ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (1 hour ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (1 hour ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (1 hour ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (1 hour ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (1 hour ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (1 hour ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (2 hours ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (2 hours ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (2 hours ago)

Malayali Vartha Recommends