'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ

ഹൃദയസംബന്ധമായി പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു ശരിയായ പ്രാഥമിക ചികിത്സ ലഭിക്കാത്തതു മൂലം മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതു തടയാന്‍ 'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ. ലോക ഹൃദയ ദിനമായ 29നു നടന്‍ കുഞ്ചാക്കോ ബോബന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
പാലക്കാട് നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഓട്ടോ തൊഴിലാളികള്‍ക്കും സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍) പരിശീലനം നല്‍കും. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്ന നിലയില്‍ കിംസ് അവൈറ്റിസ് ആശുപത്രിയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
പൊതുജനങ്ങളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന വിഭാഗം എന്ന നിലയിലാണ് ഓട്ടോ തൊഴിലാളികളെ പദ്ധതിയുടെ ഭാഗമാക്കിയതെന്നും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും പരിശീലനം നേടാമെന്നും രമേഷ് പിഷാരടി എംഎല്‍എ, കിംസ് അവൈറ്റിസ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.ബി.ഗിരീഷ്, ഡോ.സാവിത്രി മനു, ഡോ.അനിത ജോസഫ് എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























