Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം

22 SEPTEMBER 2026 09:41 PM IST
മലയാളി വാര്‍ത്ത

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയെന്ന ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്റെ കുടുംബം. സംഭവത്തില്‍ പുതുക്കാട് സ്‌റ്റേഷനിലെ എസ്എച്ച്ഒ പി. മഹേഷ്, ഫൈസല്‍, യദുകൃഷ്ണ, നവീന്‍കുമാര്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍. ബോധപൂര്‍വ്വം ഇടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡിംഗ് ദൃശ്യങ്ങള്‍ പരിക്കേറ്റ അമലിന്റെ മാതാവ് പ്രസന്ന ഷാജു പുറത്തുവിട്ടു. പൊലീസ് പിടിച്ചെടുത്ത അമലിന്റെ ഐഫോണില്‍ ഓട്ടോ റെക്കോര്‍ഡ് ആയ വീഡിയോയാണ് പുറത്തുവിട്ടത്. വാഹനം കുറച്ചുകൂടി വേഗത കൂട്ടിയിരുന്നുവെങ്കില്‍ യുവാക്കള്‍ ചത്തേനെയെന്ന് വീഡിയോയില്‍ സംസാരിക്കുന്ന ആള്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം. ജീവിതത്തില്‍ ഒരിക്കലും ഇനി ഇത് മറക്കില്ല എന്നും വീഡിയോയില്‍ പറയുന്നു.

'വെള്ളത്തിലേക്ക് വണ്ടി തട്ടിയിട്ട കാര്യമൊന്നും പറയണ്ട. അവന്‍ ചാവുകയാണെങ്കില്‍ അതായിക്കോട്ടെ. ഒന്നും പറയണ്ട,നമ്മള്‍ അവിടെ അന്വേഷിച്ചുപോയി അതു തന്നെ. പുതുക്കാട് ഒരടിപിടി ഉണ്ടായപ്പോള്‍ നമ്മള്‍ തെരഞ്ഞുപോയി അത്ര തന്നെ. ഞാന്‍ ചവിട്ടിപ്പിടിച്ചതുകൊണ്ടാ തട്ടിയത്. അല്ലെങ്കില്‍ ഇതൊന്നുമല്ല, പറന്നുപോയെനെ.ചാവുമെന്ന് ഉറപ്പുമല്ലേ..അലക്കികളയണമെങ്കില്‍ നല്ല പെടപെടച്ചാല്‍ ഉറപ്പായും ചാവും' എന്നാണ് പൊലീസുകാര്‍ തമ്മില്‍ പറയുന്നത്. സംഭവത്തില്‍ കുടുംബം ഐജി പി. വിജയന് പരാതി നല്‍കിയിട്ടുണ്ട്. പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നാലു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീഡിയോ പുറത്തായതിന് ശേഷമാണ് സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് ഒത്തു കളിക്കുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

സംഭവത്തില്‍ അമല്‍, വിഷ്ണു, അഭിഷേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്റെ മാതാവ് പ്രസന്ന ഷാജു പറഞ്ഞു. കഴിഞ്ഞ ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തട്ടുകടയിലുണ്ടായ ചെറിയ തര്‍ക്കത്തിന് പിന്നാലെയാണ് പൊലീസുകാര്‍ വാഹനം പിന്തുടര്‍ന്ന് അമല്‍, വിഷ്ണു, അഭിഷേക് എന്നീ യുവാക്കള്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിച്ചു തെറിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (27 minutes ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (34 minutes ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (44 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (55 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (1 hour ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (1 hour ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (4 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (5 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (5 hours ago)

Malayali Vartha Recommends