തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍ മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. പൂജാ ബമ്പര്‍ 2026 ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ.എസ്. അദ്ധ്യക്ഷത വഹിക്കും.
ഭാഗ്യക്കുറി നറുക്കെടുപ്പ് പരിശോധനാ സമിതി ചെയര്‍പേഴ്‌സണും കാട്ടാക്കട എം.എല്‍.എയുമായ എം.ആര്‍. ബൈജു, നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവര്‍ പങ്കെടുക്കും. ജോയിന്റ് ഡയറക്ടര്‍മാരായ ഷാജു പി.എ. സ്വാഗതവും അനില്‍കുമാര്‍ കെ.എസ്. നന്ദിയും പറയും. ഇതുവരെ 87,68, 160 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
https://www.facebook.com/Malayalivartha

























