സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥ: വനിത ലീഗ് സംസ്ഥാന അദ്ധ്യക്ഷ

നാട്ടില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാവാനാത്ത അവസ്ഥയാണെന്ന് വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ ഖമറുന്നീസാ അന്‍വര്‍. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാത്തത് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രേരണയാകുന്നതായും അവര്‍ തിരൂരില്‍ പറഞ്ഞു. പെരുമ്പാവൂരിലെ ജിഷയുടെ ദാരുണകൊലപാതകത്തെ കുറിച്ച് പ്രതികരിക്കവെയാണ് സ്വന്തം വീട്ടിലും തൊഴിലിടങ്ങളിലും വാഹനങ്ങളില്‍പ്പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് വനിതാ ലീഗ് സംസ്ഥാന അദ്ധ്യക്ഷ ഖമറുന്നീസ അന്‍വര്‍ തുറന്നടിച്ചത്. ഇത്തരം കേസിലെ പ്രതികള്‍ ശിക്ഷകിട്ടാതെ രക്ഷപെടുന്നത് ക്രൂരത ആവര്‍ത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. നിയമങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ നീതി പീഠം ഇനിയെങ്കിലും തയ്യാറാകണം . മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തെ തെരെഞ്ഞെടുപ്പ് ആയുധമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മാറ്റുന്നതില്‍ ദുഖമുണ്ടെന്നും ഖമറുന്നീസ പറഞ്ഞു. ഇത്തരം പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് അവര്‍ വ്യക്തമാക്കി.സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗമാണ് ഖമറുന്നീസ അന്‍വര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha