പുരുഷനൊപ്പം ആണെങ്കില്‍ പോലും ഈ രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല,ജിഷയുടെ അമ്മയോട് മാപ്പ് ചോദിക്കുന്നു : അമല പോള്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ അമ്മയോട് മാപ്പ് പറഞ്ഞ് നടി അമലാ പോള്‍. മാതൃദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അമലാ പോള്‍ ജിഷയുടെ അമ്മയോട് മാപ്പു ചോദിച്ചത്. 'ഈ മാതൃദിനത്തില്‍, ഞാന്‍ ജിഷയുടെ അമ്മയോട് മാപ്പു ചോദിക്കുന്നു. അവര്‍ അനുഭവിക്കേണ്ടി വന്ന ഭീകരതയ്ക്കും യാതനകള്‍ക്കും ഞാന്‍ മാപ്പു ചോദിക്കുന്നു. അവര്‍ ജീവിക്കേണ്ടി വന്ന ലോകത്തെ ഓര്‍ത്ത് ഖേദിക്കുന്നു, നമ്മുടെ സമൂഹത്തെ മാറ്റാന്‍ പോരാടുമെന്ന് സത്യം ചെയ്യുന്നു'. ഈ കേസിലെ പ്രതികളെ ശിക്ഷിച്ചാല്‍ ഇനിയൊരു പെണ്‍കുട്ടി ഇതുപോലെ പിച്ചിചീന്തപ്പെടില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയോ, ബസ് കാത്ത്‌നില്‍ക്കുകയോ ആയിരുന്നില്ല. സുരക്ഷിതമെന്ന് കരുതുന്ന അവളുടെ വീട്ടിലായിരുന്നു. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കികൊന്നത് ഈ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നതില്‍നിന്ന് തടയാന്‍ സാധിച്ചോ? ഞാന്‍ ജോഗിങിന് പോകുമ്പോള്‍ എന്റെ നേര്‍ക്ക് കണ്ണയക്കുന്ന തെമ്മാടികളെ തടയാന്‍ ഇതിന് സാധിച്ചോ? ഇപ്പോഴും എനിക്ക് സുരക്ഷിതത്വമില്ലെന്നാണ് തോന്നുന്നത്. തുറിച്ചുനോട്ടങ്ങള്‍ നിന്ദ്യമാണ്, പലപ്പോഴും അത് വേദനയുണ്ടാക്കുന്നു. പുരുഷനൊപ്പമാണെങ്കിലും എന്റെ രാജ്യത്ത് ഒരു പെണ്‍കുട്ടിയോ സ്ത്രീയോ സുരക്ഷിതയാണെന്ന് എനിക്ക് തോന്നുന്നില്ല'. 'സ്ത്രീയെ ബഹുമാനിക്കണമെന്ന് പുരുഷന്മാരോട് പറയുന്നതിനെക്കുറിച്ച് നമുക്ക് മറക്കാം, കാരണം നമ്മള്‍ നേരിടുന്നത് മാനസികരോഗികളെയും ഉന്മാദികളെയുമാണ്. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും അമലയുടെ ഉപദേശമുണ്ട്. നിങ്ങളുടെ സഹോദരിമാരോടും മക്കളോടും അവര്‍ക്കുവേണ്ടി നിലകൊള്ളണമെന്ന് പഠിപ്പിച്ചുകൊടുക്കണമെന്ന് അമല ആഹ്വാനം ചെയ്യുന്നു. നിനക്ക് സംഭവിച്ചത് പോലുള്ള ക്രൂരതകള്‍ സംഭവിക്കാത്ത ഒരു സമൂഹത്തിനായി എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പോരാടുമെന്ന് ജിഷയ്ക്ക് നല്‍കുന്ന ഉറപ്പോട് കൂടിയാണ് അമല ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha