എല്ലാം പിണറായി അറിഞ്ഞോ? പാലായില്‍ പി.സി. ജോര്‍ജ് ഇടതുപക്ഷത്ത്; അണികളില്‍ വിവാദം കത്തിപ്പുകയുന്നു; സിപിഎം അങ്കലാപ്പില്‍

പിസി ജോര്‍ജിന് തന്ത്രപരമായി സീറ്റ് നല്‍കാതിരുന്ന സിപിഎം പാലയില്‍ ജോര്‍ജിന്റെ സഹായം തേടിയത് സിപിഎമ്മില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടു. പാലായിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.സി. ജോര്‍ജ് എത്തിയതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) പാലാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഉദ്ഘാടകനായി ജോര്‍ജ് പങ്കെടുത്തത്.
പൂഞ്ഞാറില്‍ എല്‍.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് താന്‍ മത്സരിക്കുന്നതെന്ന പി.സി. ജോര്‍ജിന്റെ പ്രഖ്യാപനത്തിന് ഊന്നല്‍ നല്‍കുന്നതാണ് പാലായിലെ വോട്ട് അഭ്യര്‍ത്ഥന. പൂഞ്ഞാറില്‍ ജോര്‍ജിനെ ഇടതുപക്ഷ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന തീരുമാനം പിണറായി വിജയന്റേതായിരുന്നു. പിണറായി നിലപാട് കടുപ്പിച്ചതോടെയാണ് ജോര്‍ജിന് സീറ്റ് നഷ്ടമായതും. പിന്നീട് ജോര്‍ജിനുവേണ്ടി സി.പി.എമ്മിലെ ഒരുവിഭാഗം പൂഞ്ഞാറില്‍ സജീവമായി രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു തവണ പൂഞ്ഞാറിലെത്തിയ പിണറായി ജോര്‍ജിന് അനുകൂല നിലപാട് സ്വീകരിച്ച സി.പി.എം നേതാക്കളെ പരസ്യമായി ശാസിക്കുകയും ജോര്‍ജ് വിജയിച്ചാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയുമുണ്ടായി.
എന്നാല്‍ എതിര്‍പ്പ് പിണറായി വിജയന് മാത്രമേയുള്ളൂവെന്നും വി.എസ് അച്യുതാനന്ദനടക്കമുള്ള നേതാക്കളുടെ പിന്തുണയോടെയാണ് താന്‍ മത്സരിക്കുന്നതെന്നുമായിരുന്നു ജോര്‍ജിന്റെ നിലപാട്. ഇത് ശരിവയ്ക്കുന്ന വിധത്തില്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ അരമണിക്കൂറിലേറെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ച വിഎസ് പൂഞ്ഞാറില്‍ പ്രസംഗം ഒരു മിനിറ്റില്‍ ഒതുക്കിയത് രാഷ്്രടീയ വിവാദങ്ങള്‍ക്കും ഇടനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജോര്‍ജ് പാലായിലെ ഇടത് സ്ഥാനാര്‍ഥിക്കുവേണ്ടി രംഗത്തിറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha