താമരശ്ശേരി ചുരത്തിൽ റോഡിലെ വൻകുഴിയിൽ വീണ് ചരക്കുലോറിയുടെ ടയർ പൊട്ടി... മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക്...

താമരശ്ശേരി ചുരത്തിൽ റോഡിലെ വൻകുഴിയിൽ വീണ് ചരക്കുലോറിയുടെ ടയർ പൊട്ടിയതിനെത്തുടർന്ന് വീണ്ടും മണിക്കൂറുകളോളം നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്ക്.
ഇന്ന് രാവിലെ ചുരത്തിലെ ഹെയർപിൻ വളവുകളിലൊന്നിലെ വലിയ കുഴിയിൽ അകപ്പെട്ടാണ് ലോറിയുടെ ടയർ പൊട്ടി വാഹനം റോഡിന് കുറുകെ നിന്നത്. ഇതോടെ ചുരത്തിലൂടെ ഇരുവശങ്ങളിലേക്കുമുള്ള വാഹനഗതാഗതം സ്തംഭിക്കുകയും മലമുകളിലും താഴെ അടിവാരത്തുമായി കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയായിരുന്നു. രാവിലെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പുറപ്പെട്ട രോഗികളും വിവിധ ഓഫീസുകളിലേക്കും പരീക്ഷാ കേന്ദ്രങ്ങളിലേക്കും പോയ ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങിയത്.
അതേസമയം വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും കൃത്യസമയത്ത് എത്തേണ്ട ദീർഘദൂര യാത്രക്കാരാണ് ചുരത്തിലെ ഈ അപ്രതീക്ഷിത ഗതാഗതക്കുരുക്കിൽപ്പെട്ട് ഏറ്റവും കൂടുതൽ വലയുന്നത്. ചുരത്തിലെ പ്രതിസന്ധിക്ക് അടുത്തകാലത്തൊന്നും ശാശ്വത പരിഹാരമുണ്ടാകില്ലെന്നിരിക്കെ, അടിയന്തര കാര്യങ്ങൾക്ക് യാത്ര തിരിക്കുന്നവർ ഇരുചക്രവാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് .
"
https://www.facebook.com/Malayalivartha






















