നിയമസഭ കയ്യാങ്കളിക്കേസ്... വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക

നിയമസഭ കയ്യാങ്കളിക്കേസിന്റെ വിചാരണ നവംബര്‍ മൂന്നിന് ആരംഭിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുക.
കയ്യാങ്കളി നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്. കേസിലെ ഒന്നാം സാക്ഷിയും നിയമസഭ സെക്രട്ടറിയുമായിരുന്ന ശാര്‍ങ്ഗധരനെ കോടതി വിസ്തരിക്കുകയും ചെയ്യും. കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍, ഡിവിആര്‍ പകര്‍ത്തിയ എഞ്ചിനീയര്‍ എന്നിവരെയും വിസ്തരിക്കും.
കേസിന്റെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷ് കുമാറിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടായിരുന്നു. നിയമസഭ കയ്യാങ്കളിക്കേസില്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിചാരണ തടയാനായി പ്രതികള്‍ സുപ്രീംകോടതി വരെ സമീപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്, കേരള നിയമസഭയ്ക്ക് നാണക്കേടായ കയ്യാങ്കളി ഉണ്ടാകുന്നത്.
2015 മാര്‍ച്ച് 13ന് അന്നത്തെ ധനകാര്യമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായി എല്‍ഡിഎഫ് എംഎഎല്‍മാര്‍ നടത്തിയ പ്രതിഷേധവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയുമാണ് കേരളത്തിന് നാണക്കേടായി മാറിയത്. പൊതുമുതല്‍ നശിപ്പിച്ചെന്നതടക്കമുള്ള കുറ്റങ്ങളാണ് പ്രതികളായ ഇടതുപക്ഷ എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha






















