ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കാനൊരു ങ്ങി കേന്ദ്ര സർക്കാർ.... ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) ട്രെയിൻ പുറത്തിറക്കി...

ഇന്ത്യയുടെ റെയിൽ ഗതാഗത മേഖലയിൽ വലിയ മാറ്റത്തിന് തുടക്കം കുറിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) ട്രെയിൻ പുറത്തിറക്കി സർക്കാർ.
എൽ.എൻ.ജിയിലും ഡീസലിൽ പ്രവർത്തിക്കാനായി സാധിക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രെയിൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്ന് ഗുജറാത്തിലെ സബർമതിയിൽ ഞായറാഴ്ച ഫ്‌ളാഗ്ഓഫ് ചെയ്തു.
ഇന്ത്യൻ റെയിൽവേയിൽ ഡീസലിന്റെ ഉപയോഗം കുറയ്ക്കുകയും മലിനീകരണം കുറഞ്ഞ ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.എൻ.ജി. ട്രെയിൻ എത്തിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇതൊരു തുടക്കമാണെന്നും 2030-ഓടെ ഇന്ത്യൻ റെയിൽവേയിൽ ഡീസലിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളത്.
ഡീസൽ-എൽ.എൻ.ജി ഡ്യുവൽ ഫ്യുവൽ സംവിധാനത്തിലാണ് ഈ ട്രെയിൻ ഒരുങ്ങിയിരിക്കുന്നത്. സബർമതി ഇന്റഗ്രേറ്റഡ് കോച്ച് ഡിപ്പോയിലെ 1400 എച്ച്.പി. കരുത്ത് ഉത്പാദിപ്പിക്കുന്ന രണ്ട് ഡ്രൈവിങ് പവർ കാറുകൾ (ഡിപിസി) ആണ് ഡ്യുവൽ ഫ്യുവൽ സംവിധാനത്തിലേക്ക് മാറ്റിയെടുത്തത്.
ഈ പരീക്ഷണത്തിന്റെ ഫലമായാണ് ഈ ട്രെയിനിലെ ഡീസലും എൽഎൻജിയും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലേക്ക് മാറ്റിയെടുത്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























