ജിഷയുടെ അമ്മയെ വേമുലയുടെ മാതാവ് സന്ദര്‍ശിച്ചു

കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിക്ക് സാന്ത്വനവുമായി ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദലിത് വിദ്യാര്‍ഥി രോഹിത് വേമുലയുടെ അമ്മ രാധികയും സഹോദരന്‍ രാജയും എത്തി.
ജിഷയുടെ അമ്മയുടെ കണ്ണീര്‍ രാജ്യത്തെ മുഴുവന്‍ ദലിത് അമ്മമാരുടെയും കണ്ണീരാണെന്നു രോഹിത് വേമുലയുടെ അമ്മ രാധിക പറഞ്ഞു. അളവില്ലാത്ത വേദനയാണ് അവര്‍ അനുഭവിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, രാജ്യമെങ്ങും ദലിതര്‍ക്കെതിരെ അക്രമങ്ങളും പീഡനങ്ങളും നടക്കുകയാണ്. ജിഷയ്ക്ക് നീതി കിട്ടുന്നതിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകും എന്നും അവര്‍ പറഞ്ഞു.
അഭിഭാഷകയാകാനും ദരിദ്രര്‍ക്കു നിയമസഹായം നല്‍കാനും ആഗ്രഹിച്ച മകളുടെ ദാരുണമായ അന്ത്യത്തെക്കുറിച്ചു കണ്ണീരുതിര്‍ത്തു കൊണ്ട് രാജേശ്വരി വിവരിച്ചപ്പോള്‍, തെലുങ്കു മാത്രം അറിയാവുന്ന രാധികയ്ക്ക് ആ ദുഃഖത്തിന്റെ ആഴമറിയാന്‍ ഭാഷ തടസ്സമായില്ല. രാജേശ്വരിക്കൊപ്പം പതിനഞ്ചു മിനിറ്റോളം അവര്‍ ചെലവഴിച്ചു.
രാജേശ്വരിയെ സന്ദര്‍ശിച്ചശേഷം ഇടതുമുന്നണിയുടെ രാപകല്‍ സമരപ്പന്തലില്‍ എത്തിയ രാധിക സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു. ഹൈദരാബാദില്‍ ജസ്റ്റിസ് ഫോര്‍ ജിഷ ക്യാംപയിന്‍ തുടങ്ങുമെന്നു രോഹിതിന്റെ സുഹൃത്തും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമായ ദ്വന്തപ്രശാന്ത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha