ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെക്കാണാന്‍ മതിയായ രേഖകളില്ലാതെ വയനാട്ടിലെത്തിയ ബംഗ്ലാദേശ് പൗരന്‍ അറസ്റ്റില്‍

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെത്തേടി വയനാട്ടിലെത്തിയ ബംഗ്ലദേശ് പൗരനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗ്ലദേശ് മടാരിപൂര്‍ സ്വദേശി ജഹിദുള്‍ ഖാന്‍ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 28-നാണ് ബംഗ്ലദേശില്‍ നിന്നു ബസ്മാര്‍ഗം ഇയാള്‍ ഇന്ത്യയിലെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി മേപ്പാടി മുണ്ടക്കൈയിലുള്ള യുവതിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇയാളുടെ പക്കല്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. നാല് മാസം മുന്‍പാണ് യുവതിയുമായി ഫെയ്‌സ്ബുക്കിലൂടെ ഇയാള്‍ പ്രണയത്തിലായത്. തുടര്‍ന്ന് വാട്‌സാപ് വഴി ചാറ്റിങ് ആരംഭിച്ചു.
അതിര്‍ത്തിയില്‍ നിന്നു ബംഗ്ലദേശ് അധികൃതര്‍ പണം വാങ്ങിയശേഷം ബസില്‍ കൊല്‍ക്കത്തയിലേക്ക് കയറ്റിവിട്ടുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
ട്രെയിന്‍ മാര്‍ഗം ചെന്നൈയിലും തുടര്‍ന്ന് കണ്ണൂരിലുമെത്തി.മൂന്നു ദിവസം അവിടെ ജോലി ചെയ്തശേഷം കല്‍പറ്റയിലെത്തി യുവതിക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha