ബംഗാളികള്‍ക്കിത് പൊല്ലാപ്പുകാലം... കടിയേറ്റ പാടുള്ള ബംഗാളിയ്ക്ക് കടിയേറ്റത് സ്ത്രീയില്‍ നിന്നും; ജിഷയില്‍ നിന്നല്ല; പിന്നയോ?

പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍നിന്നും കസ്റ്റഡിയിലെടുത്ത ബംഗാളി യുവാവിന്റെ ശരീരത്തിലുള്ളത് സ്ത്രിയുടെ കടിയേറ്റതിനെതുടര്‍ന്നുള്ള പാടുകള്‍ തന്നെയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ക്ക് ജിഷ കൊലപാതകവുമായി ബന്ധമില്ലെന്നുമാണ് പ്രാഥമിക തെളിവെടുപ്പില്‍ വ്യക്തമായി.
കഴിഞ്ഞ ദിവസം ദേഹത്ത് കടിയേറ്റ പാടുമായി മഞ്ഞപ്പെട്ടിയില്‍ ചുറ്റിത്തിരിഞ്ഞിരുന്ന ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. രണ്ടു ദിവസമായി ഇയാളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ജിഷയുടെ കൊലയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഏതാനും ദിവസം മുമ്പ് മഞ്ഞപ്പെട്ടിയിലെ താമസസ്ഥലത്ത് മറ്റു താമസക്കാരുമായി അടിപിടിയുണ്ടായെന്നും ഈ സമയം കൂട്ടത്തിലെ സ്ത്രീ തന്നെ കടിച്ചെന്നും ഇതിന്റെ പാടുകളാണ് ശരീരത്തില്‍ ഉള്ളതെന്നുമാണ് ബംഗാളി യുവാവ് അന്വേഷകസംഘത്തോട് വെളിപ്പെടുത്തിയിരുന്നത്.
ഇതു സംബന്ധിച്ച് പൊലീസ് നടത്തിയ തെളിവെടുപ്പില്‍ ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെക്കുറെ ശരിയാണെന്ന് വ്യക്തമായിട്ടുമുണ്ട്. ഇയാളെ ഇതുവരെ പൊലീസ് വിട്ടയച്ചിട്ടില്ല.
തലമുടിയും രക്തസാമ്പിളും മറ്റും പരിശോധനക്ക് എടുത്തിട്ടുണ്ടെന്നും ഇതിന്റെ ഫലം കൂടി ലഭ്യമായിട്ടേ ഇയാളെ പുറത്തുവിടുന്ന കാര്യം പരിഗണിക്കൂവെന്നുമാണ് പൊലീസില്‍നിന്നു ലഭിക്കുന്ന വിവരം. ഇതുവരെ പരാതി ഉയരാത്ത സാഹചര്യത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കടിച്ച സ്ത്രീയെ കണ്ടെത്തുകയോ ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുകയോ വേണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് ജിഷയുടെ കൊലപാതകിയെന്നു സംശയിച്ച് ബംഗാള്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയത്. രാത്രി എട്ടുമണിയോടുത്ത്് പെരുമ്പാവൂരിനു സമീപം മഞ്ഞപ്പെട്ടിയില്‍ നിന്നാണ് 23 വയസ്സ് തോന്നിക്കുന്ന യുവാവിനെ ജനക്കൂട്ടം പൊലീസിനെ ഏല്‍പ്പിച്ചത്. കുറുപ്പംപടിയില്‍ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത യുവാവിനെയും കൊണ്ട് രാത്രി വൈകി അന്വേഷകസംഘം മഞ്ഞപ്പെട്ടിയില്‍ തെളിവെടുപ്പിനും എത്തി. എന്നാല്‍ ചോദ്യം ചെയ്യലില്‍ നിന്നും ജിഷയുടെ മരണവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും വ്യക്തമായി. ദേഹത്ത് കാണപ്പെട്ട കടിച്ചതുപോലുള്ള മുറിപ്പാടുകളും തലയിലെ മുറിവുമാണ് നാട്ടുകാര്‍ ഇയാളെ സംശയിക്കാന്‍ കാരണം.
നെഞ്ചിലും തൊട്ടുതാഴെയുമായുള്ള മുറിവുകള്‍ പല്ല് ആഴ്ന്നിറങ്ങിയതിനു സമാനമാണ്. മുറിവുകള്‍ക്കു കാഴ്ചയില്‍ ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്നതാണ്. ഇയാള്‍ മദ്യവും കഞ്ചാവും മറ്റും ഉപയോഗിച്ചിരുന്നതായി വ്യക്തമായി. തലയിലെ മുറിവിനു നാലു സെന്റിമീറ്ററോളം നീളമുണ്ട്. കത്തിയോ വാക്കത്തിയോ പോലുള്ള ആയുധം കൊണ്ട് വെട്ടേറ്റതുപോലെയാണ് ഈ മുറിവ്. ദേഹത്ത്് സാരമായ മുറിവുകളുണ്ടായിട്ടും ഇയാള്‍ ഇതുവരെ ആശുപത്രിയില്‍ ചികിത്സ തേടാത്തതും സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു.
ശരീരത്തിലെ മുറിവുകള്‍ എങ്ങനെയുണ്ടായി എന്നുള്ള നാട്ടുകാരുടെ തുടരെത്തുടരെയുള്ള ചോദ്യത്തിന് ഇയാളില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് നാട്ടുകാര്‍ ഇളകിയത്...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha