വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. കൊടിഞ്ഞാംപാറ സ്വദേശിയായ ജോണ്‍കുമാറിന്റെ മക്കളായ ജെനിഫര്‍ ജൂലിയറ്റ് (അഞ്ച്), റോബിന്‍ ക്രിസ്റ്റഫര്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ മേനോന്‍പാറയ്ക്ക് സമീപം കൂരങ്കാടാണ് ദാരുണ സംഭവമുണ്ടായത്.
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഈ സമയം വീട്ടില്‍ കുഞ്ഞുങ്ങളുടെ അമ്മയും മുത്തശ്ശിയുമാണ് ഉണ്ടായിരുന്നത്. കുട്ടികളെ കാണാതായതോടെ പരിശോധിച്ചപ്പോഴാണ് വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























