Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി

29 SEPTEMBER 2026 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് താങ്കൾ ആരെ വേണമെങ്കിലും കൂടെ കൊണ്ട് നടന്നോളൂ; ആഞ്ഞടിച്ച് ആന്റോ അഗസ്റ്റിൻ

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...

കേരള പൊലീസ് സംഘടനാ പുനക്രമീകരണത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. സംഘടന രൂപീകരിക്കുന്നതില്‍ മാത്രമല്ല അവകാശം. സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമാണ്. അംഗീകാരമുള്ള സംഘടനകള്‍ ആയാണ് പൊലീസ് സംഘടനകളുടെ പ്രവര്‍ത്തനമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. പൊലീസ് സംഘടനകള്‍ പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ച ഉത്തരവും ഹൈക്കോടതി റദ്ദാക്കി. കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും നല്‍കിയ ഹര്‍ജികള്‍ അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. പൊലീസ് സോസിയേഷനുകള്‍ പുനഃസംഘടിപ്പിക്കാനോ നിര്‍ത്തലാക്കാനോ സര്‍ക്കാരിന് അധികാരമില്ല എന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പൊലീസ് സംഘടനാ ക്രമീകരണത്തെ അനുകൂലിച്ച് അഡ്‌ഹോക് കമ്മിറ്റിയംഗം ജിആര്‍ അജിത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. പൊലീസിലെ സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമല്ലെന്നും സര്‍ക്കാരിന്റെ ഔദാര്യമാണ് എന്നുമുള്ള ജിആര്‍ അജിത്തിന്റെ വാദം ഹൈക്കോടതി തള്ളി. 2011ലെ കേരള പൊലീസ് നിയമപ്രകാരം അംഗീകരിക്കപ്പെട്ട ഒരു സംഘടനയാണ് കേരള പൊലീസ് അ സോസിയേഷന്‍. അംഗീകൃത സംഘടനകളുടെ ബൈലോ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ആരും ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അവയ്ക്ക് നിയമപരമായ അവകാശമുണ്ട്. ഈ സാഹചര്യത്തില്‍ കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും നല്‍കിയ ഹര്‍ജികള്‍ നിലനില്‍ക്കുമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഭണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(സി) പ്രകാരം സംഘടന രൂപീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ അംഗങ്ങള്‍ സ്വമേധയാ അംഗീകരിച്ച ഘടനയോടെ ആ സംഘടനയുമായി മുന്നോട്ട് പോകാനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. 1966ലെ പൊലീസ് അവകാശങ്ങളുടെ നിയന്ത്രണം നിയമപ്രകാരം പ്രകാരം സംഘടനകള്‍ക്ക് അംഗീകാരം നല്‍കാനും അത് നിരസിക്കാനും അല്ലെങ്കില്‍ റദ്ദാക്കാനുമുള്ള അധികാരം സര്‍ക്കാരിനില്ല. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇതിനുള്ള അധികാരം. അംഗീകാരം റദ്ദാക്കുന്നതിന് മുന്‍പ് സംഘടനയ്ക്ക് മറുപടി നല്‍കാന്‍ ന്യായമായ അവസരം നല്‍കണമെന്നാണ് നിയമം. എന്നാല്‍ കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ഇതിനുള്ള അവസരവും നല്‍കിയിട്ടില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ടുമുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല. മൂന്ന് അസോസിയേഷനുകളും നിലനിര്‍ത്തണമെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. എന്നാല്‍ ഈ വിദഗ്ധ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍, സംഘടനകളുടെ എണ്ണം രണ്ടായി ചുരുക്കുകയാണ് ചെയ്തതെന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ജൂലൈയിലെ സര്‍ക്കാര്‍ ഉത്തരവ് വഴി കേരള പൊലീസ് അസോസിയേഷന്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും അതിന്റെ ബാങ്ക് അക്കൗണ്ടുകളിലെ തുകകളും ബാധ്യതകളും മറ്റ് രണ്ട് അസോസിയേഷനുകളിലേക്ക് മാറ്റുകയും ചെയ്തു. അംഗങ്ങളുടെ അനുമതിയില്ലാതെ കേരള പൊലീസ് അസോസിയേഷന്റെ ബൈലോ ലംഘിച്ച് അംഗത്വ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്നും ഹൈക്കോടതി കണ്ടെത്തി. ഇത് സംഘടനാ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (22 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (25 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (27 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (33 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (39 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (53 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (1 hour ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends