സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച സഹോദരന്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു

ഇന്നലെ പുലര്‍ച്ചെ കൊല്ലം ജില്ലയില്‍ പുനലൂരിനടുത്ത് നരിക്കല്ലില്‍ സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു ശേഷം തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതര പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരന്‍ തോമസ് ഡാനിയേല്‍ (65) ഇന്നു രാവിലെ 6.20-ന് മരണമടഞ്ഞു.
വട്ടമ്മല്‍ കല്ലുവിള പുത്തന്‍വീട്ടില്‍ മേഴ്‌സി തോമസ് (45) ആണ് കഴുത്തറുത്തതിനെ തുടര്‍ന്ന് മരിച്ചത്. മേഴ്‌സിയും തോമസും അവിവാഹിതരാണ്.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേഴ്‌സിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന തോമസ്, ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha