എല്ലാം ആരോപണങ്ങള്‍....എണ്ണിയെണ്ണി എല്ലാത്തിനും മറുപടി പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുമായി ലേബി സജീന്ദ്രന്‍

എല്ലാം കരുതിക്കൂട്ടി പ്ലാന്‍ ചെയ്ത് എഡിറ്റുചെയ്ത ഓഡിയോ ക്ലിപ്പ്. ശ്രീനിജ് നിങ്ങള്‍ എന്നെ ചതിച്ചുതോല്‍പ്പിച്ചു.....കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ സജീന്ദ്രനെ വിജയപ്പിക്കാന്‍ ഭാര്യയും മാതൃഭൂമി ചാനലിലെ ലേഖികയുമായ ലേബി സജീന്ദ്രന്‍ നടത്തിയ ഇടപെടലുകളുടെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു. ഇത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇടനല്‍കി. അതിനിടെ ഫെയ്‌സ് ബുക്കിലൂടെ ഈ വിവാദത്തിന് പിന്നില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജനാണെന്ന സൂചനകളുമായി ലേബി രംഗത്തെത്തി. പിന്നാലെ താന്‍ മാദ്ധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ലേബി സജീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി സജീന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. കൊച്ചിയിലെ തന്റെ സഹപ്രവര്‍ത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകര്‍ക്ക് പണം കൊടുക്കാനും ഈ ലേഖിക നിര്‍ദ്ദേശിക്കുന്നതായി കേള്‍ക്കാം. ഒമ്പത് മിനിറ്റോളം വരുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭര്‍ത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല. പല കോളുകള്‍ ഒരുമിച്ച് എഡിറ്റ് ചെയ്ത ക്ലിപ്പാണ് തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയായിരുന്നു.
ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എടുത്ത നിലപാടുകള്‍ക്ക് ലേബി പോസ്റ്റിലൂടെ ഇന്ന് വിശദീകരണം നല്‍കുന്നുണ്ട്. എന്നോട് തോന്നുന്ന നീരസം സജീന്ദ്രനോട് ഉണ്ടാകരുതേ എന്ന അഭ്യര്‍ത്ഥനയും മുന്നോട്ട് വയ്ക്കുന്നു... ഓഡിയോയിലെ വെളിപ്പെടുത്തലുകള്‍ക്ക് ലേബി നല്‍കുന്ന വിശദീകരണം ഇങ്ങനെ ബെന്നിച്ചേട്ടന്‍...വാഴക്കന്‍ സാര്‍ ..രാജന്‍ ചേട്ടന്‍ ..കാരിപ്ര ചേട്ടന്‍.. നിബു ചേട്ടന്‍.... എം.എസ് എബ്രാഹം സാര്‍.. ജബ്ബാര്‍ ഇക്ക.. ജോയ് സാര്‍ ... ജയന്‍... സക്കീറിക്ക... നിങ്ങളെല്ലാവരും.. ശ്രീനിജനുമായി കാണുണ്ടെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. ഞാന്‍ പല ദിവസങ്ങളിലായി പല വിഷയങ്ങളില്‍ സംസാരിച്ചതാണ് വാക്കുകളും വാചകങ്ങളും അടര്‍ത്തിയെടുത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കി കൃത്രിമമായി തയ്യാറാക്കിയിരിക്കുന്നത്. സമാദരണീയനായ ശ്രീ.ടി.എച്ച് മുസ്തഫ യ്‌ക്കെതിരെ ഞാന്‍ മനസുകൊണ്ടു പോലും മോശം വിചാരിച്ചിട്ടില്ല. ഈ ഫാബ്രിക്കേറ്റഡ് ശബ്ദ രേഖ ഉപയോഗിച്ച് എന്തിനാ ഫൈസല്‍..ജിബീ... ഇങ്ങനെ വാര്‍ത്ത കൊടുത്തത്? ഞാന്‍ എന്റെ മാദ്ധ്യമ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി തൊഴില്‍ ചെയ്യാന്‍ ഞാന്‍ യോഗ്യയല്ല. പ്രിയ ബിജു.... പങ്കജ് എന്നു വിളിക്കുന്ന ഒരാളാണ് ശ്രീനിജനെ എനിക്കെതിരെ തെറ്റിദ്ധരിപ്പിച്ചതെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. നിങ്ങളെപ്പോലെ ഔന്നത്യമുള്ള ഒരു മാദ്ധ്യമ പ്രവര്‍ത്തകനെ തെറ്റിദ്ധരിച്ചതില്‍ എന്നോടു പൊറുക്കുക. നിങ്ങളുടെ കീഴില്‍ ജോലി ചെയ്ത കാലമാണ് ഞാന്‍ ഏറ്റവും ക്രിയേറ്റീവ് ആയത്. ബെന്നിച്ചേട്ടന്‍.. വാഴയ്ക്കന്‍ സാര്‍.. ടി. എച്ച് സാര്‍ ..എന്നോടു തോന്നുന്ന നീരസം സജീന്ദ്ര നോട് ഉണ്ടാവരുതേ...ഒരു പാവമാണ്. ഇതൊന്നും ആ പാവം അറിഞ്ഞിട്ടില്ല..
ഈ വിവാദം ഉണ്ടാക്കിയത് ശ്രീനിജനാണെന്ന് വ്യക്തമാക്കിയാണ് ഇന്ന് ഫെയ്‌സ് ബുക്കില്‍ ലേബി ആദ്യ പോസ്റ്റ് ഇട്ടത്. അത് ഇപ്രകാരമായിരുന്നു ശ്രീനിജന്‍... എന്നെ നിങ്ങള്‍ ചതിച്ച് തോല്‍പ്പിച്ചു. നിങ്ങള്‍ക്കും രണ്ടു മക്കളാണ് ,എനിക്കും. എന്റെ രണ്ടു പൊന്നുമക്കളും സത്യം ഏഷ്യാനെറ്റില്‍ 5 വര്‍ഷം മുമ്പ് വന്ന വാര്‍ത്തയ്ക്ക് പിന്നില്‍ എന്റെ പ്രേരണ ഇല്ല. നിങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്താണ് എന്നോട് ഈ ക്രൂരത മുഴുവന്‍ കാണിക്കുന്നത്. പ്രിയ സോണി... നിങ്ങള്‍ ഒരു അമ്മയല്ലേ... ഭാര്യയല്ലേ.. നിങ്ങള്‍ അറിയുന്നുണ്ടോ നിങ്ങളുടെ ഭര്‍ത്താവിന്റെ വൈരാഗ്യ ബുദ്ധി ഒരു കുടുംബം പൂര്‍ണമായി തകര്‍ത്തെറിഞ്ഞു എന്നത്.. ഇതിനൊപ്പം മറ്റൊരു ഫെയ്‌സ് ബുക്ക് പോസ്റ്റും ലേബി ഇട്ടിട്ടുണ്ട്. കൊച്ചിയിലെ മുഴുവന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം ശ്രീനിജനെതിരെ വാര്‍ത്ത ചെയ്തത് ഞാനല്ല എന്നത്.. എന്നിട്ടും ഒരാള്‍ പോലും എനിക്കായി ഒന്നു ശബ്ദിച്ചില്ലല്ലോ..? എന്നായിരുന്നു അത്
ഭര്‍ത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല. മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി സജീന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയ വഴി കഴിഞ്ഞ ദിവസം പ്രചരിച്ചത്. കൊച്ചിയിലെ തന്റെ സഹപ്രവര്‍ത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകര്‍ക്ക് പണം കൊടുക്കാനും ഈ ലേഖിക നിര്‍ദ്ദേശിക്കുന്നതായി കേള്‍ക്കാം. ഒമ്പത് മിനിറ്റോളം വരുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha