ഏഴാം ക്ലാസ്സുകാരന് മര്‍ദനം; അയല്‍വാസി അറസ്റ്റില്‍

ഏഴാംക്‌ളാസുകാരനെ കല്ലുകൊണ്ട് മുഖത്തിടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ കേസെടുത്തു. ബാലരാമപുരം, പുത്രക്കാട് സ്വദേശി സുനിലിനെതിരെയാണ് ബാലരാമപുരം പൊലീസ് കേസെടുത്തത്. സുനില്‍ ഒളിവിലാണ്. പുത്രക്കാട് പറങ്കിമാംവിള വീട്ടില്‍ സാജനാണ് (11) പരിക്കേറ്റത്. ബാലരാമപുരം ഹൈസ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിയാണ് സാജന്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സഹോദരിയോടൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നില്‍ക്കെ അയല്‍വാസിയായ സുനില്‍ സാജനെ ചിരട്ട കൊണ്ടടിക്കുകയും സമീപത്തുകിടന്ന ചുടുകല്ല് കൊണ്ട് എറിഞ്ഞ് പരിക്കേല്‍പിക്കുകയുമായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അയല്‍വാസിയുടെ ഭീഷണിയെ തുടര്‍ന്ന് കേസ് പിന്‍വലിച്ചു. സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ബാലരാമപുരം പൊലീസ് കുട്ടിയുടെ വീട്ടിലത്തെി പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മൂമ്മ ഓമന സ്‌റ്റേഷനിലത്തെി പരാതി നല്‍കി. എസ്.ഐ ടി. വിജയകുമാറിന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസ് കുട്ടിയെ അമ്മൂമ്മയോടൊപ്പം ആശുപത്രിയിലാക്കി. ചികിത്സചെല് ജനമൈത്രി പൊലീസ് വഹിക്കും. ഏഴുവര്‍ഷം മുമ്പ് മാതാവും പിതാവും മരിച്ചതിനെ തുടര്‍ന്ന് സാജനും സഹോദരിയും അമ്മൂമ്മയോടൊപ്പമാണ് കഴിയുന്നത്. ഏറെ കഷ്ടപ്പാടുകള്‍ക്ക് നടുവിലാണ് ഇവര്‍ കുട്ടികളെ വളര്‍ത്തുന്നത്. പണമില്ലാത്തതുകാരണം കുട്ടിക്ക് വേണ്ട ചികിത്സ പോലും നല്‍കിയിരുന്നില്ല. സാജന്റെ സഹോദരി പത്താം ക്ലാസ്സ് വിജയിച്ചെങ്കിലും ഉപരിപഠനത്തിന് വഴിയില്ലാതെ വിഷമിക്കുകയാണ്. ബുദ്ധിമുട്ടാണെങ്കിലും ഓമന ആര്‍ക്ക് മുന്നിലും കൈ നീട്ടാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. അതേ സമയം കുട്ടിക്ക് ആവശ്യമായ സഹായം നല്‍കാമെന്ന ജനമൈത്രി പൊലീസിന്റെ വാഗ്ദാനം കുടുംബത്തിനും ആശ്വാസമായി. പ്രതി സുനിലിനുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha