ആവനാഴിയിലെ അവസാന ആയുധം പ്രയോഗിക്കും...നേരറിയാന്‍ വരും സിബിഐ..?

പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ ഘാതകരെ രണ്ടു ദിവസത്തിനകം പിടി കൂടിയില്ലെങ്കില്‍ സിബിഐ വരുമെന്ന് ഉറപ്പായി. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനത്തിന്റെ ആവശ്യപ്രകരമാല്ലാതെ ഒരു കേസ് സിബിഐ അന്വേഷിക്കുക. .
ദളിത് വികാരം കത്തിക്കുക എന്ന വികാരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് സിബിഐ അന്വേഷണത്തിന്റെ സാദ്ധ്യതകള്‍ കേന്ദ്ര സാമൂഹ്യ നീതി വകുപ്പിനോട് ആരാഞ്ഞത്. കേന്ദ്ര മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോറ്റ് ഇതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കുകയും അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതാണ് അഭികാമ്യമെന്ന് തീരുമാനിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യമുള്ളത്
ജിഷ കൊലപാതകം സിബിഐ എറ്റെടുക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു നാണകേടാകും. ടി. പി ചന്ദ്രശേഖരന്‍ ഗൂഡാലോചനയിലും സിബിഐ അന്വേഷണ വഴിയിലാണ്. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആവുകയാണെങ്കി ടി പി കേസ് സിബിഐ കൈമാറും. പിണറായിയുടെ ഭാവി കണ്ടറിയാം.
പോലീസിനെതിരെ ആണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍. ജിഷയുടെ അമ്മ തങ്ങള് നേരിടുന്ന പ്രതിസന്ധികള്‍ യഥാസമയം പോലീസിനെ അറിയിച്ചിട്ടും അവര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെത്രേ. ജിഷയുടെ കൊലപാതക വാര്‍ത്ത! പുറത്തു വന്നിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ദുരൂഹതകള്‍ നിറഞ്ഞതാണ് കൊലപതകമെന്നും പാര്‍ലമെന്റില്‍ സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയാണെങ്കില്‍ സിബിഐ അന്വേഷണം വരും. അങ്ങനെ വന്നാല്‍ അത് വോട്ടു ബാങ്കിനെ സാരമായി ബാധിക്കും. നരേന്ദ്ര മോഡിയുടെ ബി ജെ പിയും ഗോളടിക്കുകയും ചെയും. അതിനു മുന്‍പ് തന്നെ പ്രതിയെ പിടിക്കനന്നു പോലീസിന്റെ ശ്രമം. എന്നല്‍ ഒരു തുമ്പുണ്ടാക്കാന്‍ പോലീസിന് ഇതേ വരെ കഴിഞ്ഞിട്ടില്ല. സിബിഐ അന്വേഷണം വേണ്ടെന്നു പറയാനുള്ള ചങ്കൂറ്റവും സംസ്ഥാന സര്‍ക്കാരിനില്ല. സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha