സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്.
തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നുവീണ് വിദ്യാർഥികൾക്കും മറ്റുള്ളവർക്കും പരിക്കേറ്റ സംഭവം തന്നെ മേള നടത്തിപ്പുകാരുടെ അവഗണനയുടെ ഭാഗമായി വന്ന ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. സംഭവത്തിന് പിന്നാലെ നീന്തൽ മത്സരങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തു.
അതോടൊപ്പം, മത്സരാർഥികളായ കുട്ടികളുടെ രക്ഷിതാക്കൾ ഉന്നയിച്ച മറ്റ് പരാതികളും സർക്കാർ ഗൗരവമായി പരിശോധിക്കേണ്ടതാണ്. ഭക്ഷണം ലഭിച്ചില്ല, കുടിവെള്ളം ലഭിച്ചില്ല, താമസസൗകര്യം പര്യാപ്തമായിരുന്നില്ല എന്നുള്ള പരാതികൾ വ്യാപകമായിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കുട്ടികൾക്ക് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാനായി കഴിയാത്ത സാഹചര്യം എങ്ങനെയുണ്ടായി എന്നത് വിശദീകരിക്കുകയും വേണം.
" f
https://www.facebook.com/Malayalivartha

























