രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194.05 കോടി രൂപയായി ഉയർന്നതോടെ കടുത്ത നടപടികളിലേക്ക് കടക്കാനായി സുപ്രീം കോടതിയുടെ നിർദ്ദേശം.
ഇ-ചെല്ലാൻ തുക അടക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടച്ചുതീർക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചിട്ടുള്ളത്.
പിഴ ഒടുക്കാത്ത വാഹന ഉടമകൾക്ക് നൽകുന്ന വിവിധ മോട്ടോർ വാഹന സേവനങ്ങൾ നിർത്തിവെക്കാനായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം നൽകുകയും ചെയ്തു. വാഹനം വിൽക്കാനോ ഉടമസ്ഥാവകാശം കൈമാറാനോ സാധിക്കാത്ത വിധം 'പരിവാഹൻ' പോർട്ടലിൽ ഇത്തരം വാഹനങ്ങളെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും.
കൂടാതെ, കുടിശ്ശിക തീർപ്പാക്കാതെ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർ.സി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് എന്നിവ നൽകരുതെന്നും കോടതി വ്യക്തമാക്കി. ഇ-ചെല്ലാനുകൾ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാനായി അധികാരികൾക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു.
ഇത്രയും വലിയ തുക പിഴയിനത്തിൽ കുടിശ്ശിക കിടക്കുന്നത് നിസ്സാരമായി കാണാനാകില്ല. വൻതോതിൽ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് തടയുന്നതുൾപ്പെടെയുള്ള കർശനമായ രീതികൾ നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























