തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗൗരബ് റോയ് (35), ചിന്ന മസ്താൻ (36), രമേഷ് (40), വാസു (36) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകളുള്ളത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ടിഐഎൽ ഹെൽത്ത്‌കെയർ ഫാക്ടറിയിൽ സ്‌ഫോടനം ഉണ്ടായത്.
ബോയിലറിലുണ്ടായ സ്‌ഫോടനമാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha

























